കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാര്യമാര്‍ മൂന്ന്, 60ാം കുഞ്ഞ് പിറന്നു': പെണ്‍കുട്ടിയെ കിട്ടിയാല്‍ ഇനിയും വിവാഹം കഴിക്കുമെന്ന് പാക് ഡോക്ടര്‍

Google Oneindia Malayalam News

ഒന്നും രണ്ടും വിവാഹമൊക്കെ കഴിച്ച് സന്തോഷമായി ജീവിക്കുന്നവരെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. പലപ്പോഴും അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ജീവിതം നയിക്കുന്നതുകൊണ്ടാണ് ഇവരെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ ട്രെന്‍ഡിംഗാവുന്നത്.

1

എന്നാല്‍ ഇപ്പോഴിതാ പാകിസ്ഥാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത എല്ലാവരെയും ഒന്ന് ഞെട്ടിക്കും. പാകിസ്ഥാനിലെ ഒരു ഡോക്ടോറെ കുറിച്ചുള്ള വാര്‍ത്തയാണിത്. അദ്ദേഹം തന്റെ അറുപതാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍ അദ്ദേഹത്തിന് മൂന്ന് ഭാര്യമാരും ഉണ്ടെന്നുള്ളതാണ്.

2

സര്‍ദ്ദാര്‍ ജന്‍ മുഹമ്മദ് ഖാന്‍ ഖില്‍ജ എന്ന ഡോക്ടര്‍ക്കാണ് തന്റെ അറുപതാമത്തെ കുട്ടി ജനിച്ചത്. ഹാജി ഖുഷല്‍ ഖാന്‍ എന്നാണ് അദ്ദേഹം കുട്ടിക്ക് പേര് നല്‍കിയത്. നിലവില്‍ മൂന്ന് ഭാര്യമാരുമായി അദ്ദേഹം സന്തോഷത്തോടെ പാകിസ്ഥാനിലെ ക്വെറ്റയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം തന്നെ നാട്ടില്‍ പ്രസിദ്ധമാണ്.

3

നടക്കില്ലെന്ന് കരുതിയ ആഗ്രഹം സഫലമാകും: ഉയര്‍ച്ചയുടെ നാളുകള്‍ മാത്രം, ഈ രാശിക്കാരാണോനടക്കില്ലെന്ന് കരുതിയ ആഗ്രഹം സഫലമാകും: ഉയര്‍ച്ചയുടെ നാളുകള്‍ മാത്രം, ഈ രാശിക്കാരാണോ

തന്റെ കുടുംബം ഇനിയും വലുതാക്കണമെന്നാണ് ആഗ്രഹം. അതിനായി ഇനിയും വിവാഹം കഴിക്കുമെന്നും 50കാരനായ ഈ ഡോക്ടര്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് താനെന്നും അതിലൂടെ തനിക്ക് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മ്ം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യമാര്‍ക്കും ഇതേ ആഗ്രഹമാണുള്ളതെന്നും അദ്ദേഹം ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

4

മനുഷ്യരെ രക്ഷിക്കാന്‍ അന്യഗ്രഹജീവിയെത്തും; പിന്നീട് ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനംമനുഷ്യരെ രക്ഷിക്കാന്‍ അന്യഗ്രഹജീവിയെത്തും; പിന്നീട് ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനം

വീടിനോട് ചേര്‍ന്നുള്ള സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഇദ്ദേഹം. പാകിസ്ഥാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം തന്നെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കച്ചവടം സ്തംഭിച്ചു. മൈദ, നെയ്യ്, പഞ്ചസാര തുടങ്ങി എല്ലാ അടിസ്ഥാന സാധനങ്ങളുടെയും വില മൂന്നിരട്ടിയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഞാനുള്‍പ്പെടെ ലോകമെമ്പാടുമുള്ള എല്ലാ പാകിസ്ഥാനികളും ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്ന് അദ്ദേഹം പറഞ്ഞു.

5

ഇതെന്താ കാട്ടിലെ രാജാക്കന്മാരുടെ സമ്മേളനമോ? ഒളിഞ്ഞിരിക്കുന്ന സിംഹങ്ങളെ 8 സെക്കന്‍ഡില്‍ കണ്ടെത്തണംഇതെന്താ കാട്ടിലെ രാജാക്കന്മാരുടെ സമ്മേളനമോ? ഒളിഞ്ഞിരിക്കുന്ന സിംഹങ്ങളെ 8 സെക്കന്‍ഡില്‍ കണ്ടെത്തണം

തന്റെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി തന്നാല്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാര്യമാരെയും മക്കളെയും കൊണ്ട് പാകിസ്ഥാന്‍ മുഴുവന്‍ യാത്ര ചെയ്യണമെന്നും എന്നാല്‍ ഇത്രയധികം പേരുമായുള്ള യാത്ര ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി സര്‍ക്കാര്‍ ഒരു ബസ് അനുവദിച്ച് തരണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.

English summary
Viral: Pakistani Doctor became a father of 60th child and he wants to marry another women also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X