അഞ്ച് മില്യൺ ഫോളോവേഴ്സ്; സർക്കാർ ഉദ്യോഗസ്ഥനെ കടിച്ചതിന് പിന്നാലെ പീനട്ട് അണ്ണാന് ദയാവധം
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാമിൽ ഏറെ ഫോളോവേഴ്സുള്ള അണ്ണാനാണ് പീനട്ട് അണ്ണാൻ. അഞ്ച് മില്യണിൽ അധികം ഫോളോവേഴ്സ് ഉണ്ടായ ഈ അണ്ണാൻ ഇനി ഓർമ്മ. ഒരു സർക്കാർ ഉദ്യോഗസ്ഥനെ കടിച്ചതിന് പിന്നാലെ ന്യൂയോർക്ക് അധികൃതർ ഈ അണ്ണാനെ പിടികൂടി ദയാവധം ചെയ്തിരിക്കുകയാണ്. ഫ്രെഡ് എന്ന റാക്കൂണിനെയും ദയാവധം ചെയ്തു.
പീനട്ടിനെയും ഫ്രഡിനെയും തങ്ങളുടെ വസതിയിൽ നിന്ന് നവംബർ ഒന്നിന് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റൽ കൺസർവേഷൻ കൊണ്ടുപോയെന്നും ദയാവധം ചെയ്തെന്നും ഉടമയായ മാർക്ക് ലാംഗോ പറഞ്ഞു. ദയ കാട്ടാനുള്ള തങ്ങളുടെ ആവശ്യം അവർ കേട്ടില്ലെന്നും ഇത് തങ്ങളെ ദുഖത്തിലാക്കിയെന്നും മാർക്കും ഭാര്യയും പറഞ്ഞു.

PC : peanut_the_squirrel12
താൻ ഒരു മയക്ക് മരുന്ന് കച്ചവടക്കാരൻ എന്ന പോലെയാണ് ഉദ്യോഗസ്ഥർ തന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും അഞ്ച് മണിക്കൂർ താൻ വീടിന്റെ പുറത്ത് ഇരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാത്ത് റൂമിൽ പോകുമ്പോൾ പോലും പോലീസ് കൂടെ വന്നെന്നും വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം കൊടുത്താൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു,
തന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ അവർ തന്റെ ഭാര്യയെ ചോദ്യം ചെയ്തെന്നും മാർക്ക് പറഞ്ഞു. തന്റെ വീട്ടിൽ ക്യാമറയുണ്ടോ എന്ന് തന്നോട് ചോദിച്ചെന്നും പിന്നെ തന്റെ വീടിന്റെ എല്ലാ ഭാഗങ്ങളിലും മുക്കിലും മൂലയിലും ഒരു അണ്ണാനും റാക്കൂണിനും വേണ്ടി അവർ തിരഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അണ്ണാനെയും റാക്കൂണിനെയും തിരയുന്നതിനുള്ള വാറണ്ടിൽ ജഡ്ജി ഒപ്പിട്ടിരുന്നു. അവർ അവരെ കൊണ്ടുപോയി കൊന്നു, മാർക്ക് പറഞ്ഞു.
ആരാണ് പീനട്ട് അണ്ണാൻ?
500 കെയിൽ അധികം ഫോളോവേഴ്സുള്ള പീനട്ട് ദി സ്ക്വിറൽ സോഷ്യൽ മീഡിയയിൽ വൈറലായ അണ്ണാനാണ്. ഏഴ് വർഷം മുൻപാണ് മാർക്ക് ഈ അണ്ണാനെ രക്ഷിച്ച് വളർത്തിയത്. കാർ ഇടിച്ച് കിടന്ന അണ്ണാനെ മാർക്ക് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പീനട്ട് എന്ന പേര് നൽകി. പീനട്ടിന്റെ വീഡിയോസ് മാർക്ക് പങ്കുവെയ്ക്കാറുണ്ട്.
ഇതിനിടെയാണ് അധികൃതർ പീനട്ടിനെ അന്വേഷിച്ച് എത്തിയത്. അധികൃതരിലൊരാളെ പീനട്ട് കടിച്ചു. അണ്ണാന് പേ വിഷബാധ ഉണ്ടെന്ന് സംശയിക്കുന്നെന്ന് പറഞ്ഞ് ദയാവധവും നടത്തി. പീനട്ടിന്റെ മരണ വാർത്ത കേട്ട് ഏറെ വിഷമത്തിലായിരിക്കുകയാണ് പീനട്ടിന്റെ ഫോളോവേഴ്സ്.












Click it and Unblock the Notifications