കേട്ടാല്‍ ഞെട്ടരുത്; മരിച്ച പ്രിയപ്പെട്ടവരുടെ ചാരം ചേര്‍ത്ത് സൂപ്പുണ്ടാക്കി ഭക്ഷിക്കും, വിചിത്രമായ ആചാരം
അതിന് ശേഷമാണ് മരിച്ച വ്യക്തിയുടെ ചാരം ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കള്‍ ഭക്ഷിക്കുന്നത്.

ഗോത്ര വിഭാഗങ്ങളുടെ ഒരുപാട് ആചാരങ്ങളെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. പല ആചാരങ്ങളും നമുക്ക് വിചിത്രമായി തോന്നുമെങ്കിലും ഇന്നും പല ഗോത്രഗ്രാമങ്ങളില്‍ എല്ലാം കൃത്യമായി നടന്നുപോകുന്നുണ്ട്. ഒരുപാട് സംസ്‌കാരങ്ങളും മതങ്ങളും ഗോത്രങ്ങളും ആചാരങ്ങളും ഉള്ള ഒരു ലോകമായത് കൊണ്ടാണ് അത്. എന്നാല്‍ എല്ലാം നമുക്ക് ഇഷ്ടപ്പെടുക എന്നത് അസാധ്യമാണ്. എന്നാല്‍ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു ആചാരത്തിന്റെ കഥയാണ് സോഷ്യല്‍ ലോകത്ത് അടക്കം ചര്‍ച്ചയാകുന്നത്.

യാനോമാമി
തെക്കേ അമേരിക്കയിലെ യാനോമാമി എന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു ആചാരത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ആചാരത്തെ വിചിത്രമായ ആചാരം എന്ന് തന്നെ വേണം വിളിക്കാന്‍. എന്‍ഡോകാനിബിലിസം എന്നാണ് ഈ അആചാരത്തെ അറിയപ്പെടുന്നത്. ഒരു സമുദായത്തില്‍ നിന്നോ ഗോത്ര വിഭാഗത്തില്‍ നിന്നോ മരിച്ച ആളുടെ മാംസം ഭക്ഷിക്കുന്നതാണ് ഈ ആചാരം.

ആത്മാവിന് ശാന്തി ലഭിക്കും
ഇങ്ങനെ ചെയ്താല്‍ മരിച്ചു പോയവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മരിച്ച ആളുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ ഭക്ഷിക്കണം എന്നാണ് ഈ ആചാരത്തില്‍ പറയുന്നത്. ഗോത്ര സമൂഹത്തില്‍ മരിക്കുന്നവരുടെ മൃതദേഹം കത്തിച്ചതിന് ശേഷം അതിന്റെ ചാരം ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നതാണ് ആചാരത്തിന്റെ പ്രധാന രീതി.

മരിച്ച വ്യക്തിയുടെ ചാരം
അങ്ങനെ ചെയ്താല്‍ അവരുടെ ആത്മാവിന് നിശ്യശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഖം പ്രകടിപ്പിക്കാന്‍ ഇവര്‍ കരയുകയും പാട്ട് പാടുകയും ഒക്കെ ചെയ്യും. അതിന് ശേഷമാണ് മരിച്ച വ്യക്തിയുടെ ചാരം ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കള്‍ ഭക്ഷിക്കുന്നത്. ചാരവും വാഴുപ്പഴവും ചേര്‍ത്ത് സൂപ്പുണ്ടാക്കിയാണ് ഇവര്‍ ഇത് ഭക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ മാത്രമാണ് മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുക.

പ്രതികാരം ചെയ്യണം
ഇനി മരണമല്ല, ഇവരെ ആരെങ്കിലും കൊലപ്പെടുത്തുന്നത് ആണെങ്കില്‍ ഈ ആചാരം ഗോത്ര സമൂഹത്തിലെ സ്ത്രീകള്‍ മാത്രമാണ് ചെയ്യുക. കൂടാതെ ആ വ്യക്തി കൊല്ലപ്പെട്ട രാത്രിയില്‍ തന്നെ പ്രതികാരം ചെയ്യുകയും വേണം. ഇതിന് വേണ്ടിയുള്ള എല്ലാ സന്നാഹങ്ങളും ഇവര്‍ നടത്തും. നമുക്ക് വിചിത്രമായി തോന്നുന്ന ഈ ആചാരം വര്‍ഷങ്ങളായി ഇവര്‍ നടത്തിക്കൊണ്ടു പോകുകയാണ്.

മറ്റ് ഗുണങ്ങള്‍
യാനോനമി ഗോത്രത്തെ വേറിട്ട് നിര്‍ത്തുന്ന നിരവധി ഗുണങ്ങള്‍ ഇവര്‍ക്കുണ്ട്. എല്ലാ സസ്യങ്ങളെ കുറിച്ചും വ്യക്തയാ അറിവും പരിഞ്ജാനമുള്ളവരാണ് ഈ ഗോത്ര സമൂഹം. ഈ ഗോത്ര സമൂഹത്തിലെ എല്ലാവര്‍ക്കും മരുന്നുകളെ കുറിച്ചും ചികിത്സാ രീതികളൊക്കെ കുറിച്ചും വ്യക്തമായി അറിയാം.

ബ്രസീസിലും
മരുന്നിന് വേണ്ടി ഇവര്‍ 500ഓളം സസ്യങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. തെക്കേ അമേരിക്കയെ കൂടാതെ ബ്രസീസിലും വെനസ്വേലയിലെയും ചില സ്ഥലങ്ങലിലും ഈ വിഭാഗം ഇന്നും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications