Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ദിവസത്തേക്ക് 5000 രൂപ; ഭാര്യയായി അഭിനയിക്കണം; ഒടുവില്‍ സീരിയല്‍ നടക്ക് സംഭവിച്ചത്

മുംബൈ; മുംബൈയിലെ ഒരു സീരിയല്‍ നടിയുടെ അടുത്തേക്ക് ഒരു യുവാവ് എത്തി. ആവശ്യം ഇങ്ങനെയായിരുന്നു, അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കണം. ഇതിനായി അയ്യായിരം രൂപയും നല്‍കാം. തരക്കേടില്ലാത്ത കരാറാണെന്ന് മനസിലായതോടെ യുവതിയും സമ്മതിച്ചു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് ആറാം ദിവമായതോടെയായിരുന്നു സംഭവത്തിന്റെ ട്വിസ്റ്റ് പുറത്തുവന്നത്. പിന്നാലെ പൊലീസ് ഇടപെട്ട് സീരിയല്‍ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

അഞ്ച് ദിവസം കഴിഞ്ഞതിന് ശേഷമാണ് യുവതിയോട് യുവാവ് പറയുന്നത് ഇത് അഭിനയമല്ലെന്നും നടന്നത് യഥാര്‍ത്ഥ വിവാഹമാണെന്നും ഇത് അറിഞ്ഞതോടെയാണ് താന്‍ കുടുങ്ങിയതാണെന്ന് നടക്കി മനസിലായത്. ഇതോടെ യുവതി തന്റെ സുഹൃത്തിനെ വിളിച്ച് എല്ലാ കാര്യവും പറഞ്ഞ്. സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് യുവതിയെ യുവാവില്‍ നിന്നും രക്ഷപ്പെടുത്തിയത്.

wedding

യുവതിയുടെ സുഹൃത്ത് ആയിഷയുടെ ഭര്‍ത്താവ് കരണ്‍ മുഖേനയാണ് 21 കാരിയായ നടക്ക് മുകേഷ് എന്നയാളുടെ ഭാര്യയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ ഭാര്യയായി അഭിനയിക്കണമെന്നാണ് കരണ്‍ ആവശ്യപ്പെട്ടത്. 5000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്.

തുടര്‍ന്ന് മാര്‍ച്ച് 12ന് കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ഗ്രാമത്തില്‍ എത്തി. അവിടെ വച്ചാണ് മുകേഷിനെ കണ്ടുമുട്ടുന്നത്. വീട്ടുകാരുടെ മുന്നില്‍ ഭാര്യയായി അഭിനയിക്കണമെന്നാണ് മുകേഷ് പറഞ്ഞത്. കരാര്‍ സമ്മതിച്ച നടി അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. മുകേഷിനൊപ്പം വീട്ടില്‍ താമസിക്കാനും തുടങ്ങി. ആറാം ദിവസം തനിക്ക് വീട്ടിലേക്ക് പോകണമെന്ന് യുവതി ആവശ്യപ്പെട്ടു.

എന്നാല്‍ പിന്നാലെയാണ് ആ ട്വിസ്റ്റ് യുവാവ് വെളിപ്പെടുത്തിയത്. ക്ഷേത്രത്തില്‍ വച്ച് നടന്നത് യതാര്‍ത്ഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നല്‍കിയെന്നും മുകേഷ് യുവതിയോട് പറഞ്ഞു. കൂടാതെ യുവതിയെ വിട്ടയക്കില്ലെന്നും പറഞ്ഞു. തന്നെ പറഞ്ഞ് പറ്റിച്ചതാണെന്ന് മനസിലായതോടെ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു.

തുടര്‍ന്ന് സുഹൃത്ത് ദാരാവി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം പൊലീസ് സ്ഥലത്തെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മുകേഷ്, കരണ്‍, ആയിഷ എന്നിവരെ പൊലീസ് തിരയുകയാണ്. ഇവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+