ജോലി ബംഗളൂരുവില്‍, വാര്‍ഷിക ശമ്പളം 54 ലക്ഷം; ഈ യുവാവിന് സന്തോഷിക്കാനാകുന്നില്ല, കാരണം
ഒരു വ്യക്തി ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്താണെന്ന് ചോദിച്ചാല്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മറുപടി, പണം എന്നായിരിക്കും. എന്നാല്‍ പണം കൊണ്ട് ജീവിതത്തില്‍ എല്ലാം നേടിയെടുക്കാന്‍ സാധിക്കുമോ. ബംഗളൂരുവിലെ ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറുടെ ജീവിതം എടുത്ത് പരിശോധിച്ചാല്‍, ഈ ചോദ്യത്തിന് നോ എന്ന മറുപടി പറയാം. വര്‍ഷത്തില്‍ 54 ലക്ഷം രൂപ സമ്പാദിക്കുന്ന 24കാരനായ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു അനുഭവമാണ് ചര്‍ച്ചയാകുന്നത്.
തനിക്ക് ഇത്രയും വലിയ സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും ജീവിതത്തില്‍ ഒറ്റപ്പെടല്‍ മാത്രമാണ് തന്റെ കൂട്ടെന്നാണ് യുവാവ് പറയുന്നത്. സുഖദ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഗ്രേപ്പ് വൈനിന്റെ ചാറ്റ് ഫോറത്തില്‍ കണ്ടെത്തിയ ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്. ദി അദര്‍ ഇന്ത്യ എന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്ന കുറിപ്പാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഒരു വര്‍ഷം 54 ലക്ഷം രൂപയാണ് താന്‍ വരുമാനമായി നേടുന്നത്. മൂന്ന് വര്‍ഷത്തോളമായി ബംഗളൂരുവിലാണ് താമസം. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി താന്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുകയാണെന്ന് യുവാവ് പറയുന്നു. തന്റെ കരിയര്‍ ആരംഭിച്ചത് മുതല്‍ ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പുതുതായി ഒന്നുമില്ല. തന്റെ ജീവിതത്തിന് കൂട്ടായി കാമുകിയോ മറ്റോ ഒന്നുമില്ല. കടുത്ത ഒറ്റപ്പെടലാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി അനുഭവിക്കുന്നതെന്ന് യുവാവ് പറയുന്നു.
ഈ ഒറ്റപ്പെടല്‍ മറികടക്കാന്‍ താന്‍ എന്ത് ചെയ്യണമെന്ന നിര്‍ദ്ദേശവും യുവാവ് ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ജിമ്മില്‍ പോകു എന്ന ഉപദേശം നല്‍കരുതെന്ന് യുവാവ് പറയുന്നുണ്ട്. കാരണം, അദ്ദേഹം ഇപ്പോള്‍ തന്നെ ജിമ്മില്‍ പോകുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.
എത്ര പണമുണ്ടായിട്ടും കാര്യമില്ല, ഒറ്റപ്പെടലിനെ മറികടക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്ന് പലരും പോസ്റ്റിന് താഴെ കമന്റായി പങ്കുവയ്ക്കുന്നു. ചിലര്‍ യുവാവിനോട് ഒരു കൗണ്‍സിലിംഗ് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മറ്റ് ചിലര്‍ ജീവിതം സന്തോഷപൂര്‍ണമാക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തൂ എന്നും പറയുന്നുണ്ട്. സന്തോഷം പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണെന്നും ചിലര്‍ പറയുന്നുണ്ട്.












Click it and Unblock the Notifications