'ഇതാണ് മോനേ ക്രിയേറ്റിവിറ്റി'; ബയോഡേറ്റ കേക്കില്‍ പ്രിന്റ് ചെയ്ത് നൈക്കില്‍ അയച്ചു, പിന്നീട് സംഭവിച്ചത്
ക്രിയേറ്റിവിറ്റിയുടെ മാരകമായ പല വേര്‍ഷനുകളും നമ്മള് കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു ക്രിയേറ്റിവിറ്റിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ബയോഡാറ്റ വേണമെന്ന കാര്യം എല്ലാവര്ക്കും അറിയാം. ഒന്നുകില്‍ നിങ്ങള്‍ അത് മെയില്‍ വഴിയോ തപാല്‍ വഴിയോ അയയ്ക്കുകയും ചിലപ്പോള്‍ മാനേജര്‍ക്ക് നല്‍കുകയും ചെയ്യും.

image credit: social media
എന്നാല്‍ ഇവിടെ ഒരു ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള കാര്‍ലി പാവ്ലിനക് ബ്ലാക്ക്ബേണ്‍ എന്ന സ്ത്രീ തന്റെ ബയോഡാറ്റ കേക്കില്‍ പ്രിന്റ് ചെയ്ത് നൈക്കിലേക്ക് അയക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍, ജെഡിഐ (ജസ്റ്റ് ഡു ഇറ്റ്) ദിനത്തിനായി നൈക്ക് ഒരു വലിയ ആഘോഷം നടത്തുകയായിരുന്നു. ഈ സമയത്താണ് സ്ത്രീ സി വി പ്രിന്റ് ചെയ്ത കേക്ക് അയച്ചത്.

കാര്‍ലി നേരത്ത ഒരു ഗവേഷണം നടത്തുകയും നൈക്കിന്റെ ആശയങ്ങള്ക്കായ്ി പല കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍ലിക്ക് ആ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കാര്‍ലി ഒരു അടയാളം ഉണ്ടാക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍, അവള് അവളുടെ ബയോഡാറ്റ ഒരു കേക്കില്‍ അയക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് ഞാന്‍ എന്റെ ബയോഡാറ്റ ഒരു കേക്കില്‍ നൈക്കിലേക്ക് അയച്ചു. കേക്കിന് മുകളില്‍ കഴിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു സി വി പ്രിന്റ് ചെയ്തത്. ജെഡിഐ ദിനത്തിന് (ജസ്റ്റ് ഡു ഇറ്റ് ഡേ) നൈക്ക് ഒരു വലിയ ആഘോഷം നടത്തുകയായിരുന്നു. ലെബ്രോണ്‍ ജെയിംസ്, കോളിന് കെപെര്നിക്ക് അടക്കമുള്ള മെഗാസ്റ്റാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും കാര്‍ലി പറഞ്ഞു.

നൈക്കിലേക്ക് ആശയങ്ങള്‍ അയച്ചപ്പോള്‍ അവര്‍ എനിക്ക് ആ ടീമില്‍ സ്ഥാനം നല്‍കിയില്ല. പക്ഷേ ഞാന്‍ ആരാണെന്ന് ടീമിന് അറിയാന്‍ എന്തെങ്കിലും വഴി കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു വലിയ പാര്‍ട്ടിക്ക് ഒരു കേക്ക് അയയ്ക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗം എന്താണെന്ന് കാര്‍ലി ചോദിച്ചു.

എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് കാര്‍ലിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാര്‍ലി ഇപ്പോള്‍ താരം കൂടിയാണ്. നൈക്കിന് ഇങ്ങനെ ഒരു മറുപടി കൊടുത്ത കാര്‍ലിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
-
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications