റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വില വെറും 18,700; ബില്ല് കണ്ട് ബൈക്ക് പ്രേമികള്‍ ഞെട്ടലില്‍
ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ പതിറ്റാണ്ടുകളായി വാങ്ങുന്ന വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. അതുകൊണ്ട് തന്നെ ഇത് രാജ്യത്തെ ഏറ്റവും ജനപ്രിയ ബൈക്കുകളിലൊന്നാണ്. ബുള്ളറ്റിലെ യാത്ര രാജകീയ യാത്രയെന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ ബൈക്ക് പ്രേമികള്‍. റോയല്‍ എന്‍ഫില്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ മോഡലുകളില്‍ ഒന്നാണ് ബുള്ളറ്റ് 350. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 വര്‍ഷങ്ങളായി കുറച്ച് സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും നിര്‍മ്മാതാക്കള്‍ രൂപവും ഭാവവും അന്നും ഇന്നും നിലനിര്‍ത്താന്‍ ശ്രമിച്ചു.

ഇന്നും ബുള്ളറ്റിന് ആരാധകര്‍ ഏറെയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, പുതിയ ക്ലാസിക് 350ന്റെ വില 2.2 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ആരംഭിക്കുന്നത്. എന്നാല്‍ ഈ ബൈക്കിന് ഒരിക്കല്‍ 18,700 രൂപയായിരുന്നു വിലയെന്ന് നിങ്ങള്‍ക്കറിയാമോ? ആദ്യം കേള്‍ക്കുമ്പോള്‍ വിശ്വാസം വരില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു ബില്ല് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

1986ല്‍ പ്രിന്റ് ചെയ്ത ഒരു ബില്ലാണിത്. അന്ന് ഈ വാഹനം റോഡിലിറക്കാന്‍ ചെലവായ തുക എന്ന് പറയുന്നത് വെറും 18,700 രൂപ മാത്രമാണ്. 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ ബില്ല് ബൈക്ക് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. ജാര്‍ഖണ്ഡിലെ ബൊക്കാറോയിലെ സന്ദീപ് ഓട്ടോ കമ്പനി എന്ന ഡീലര്‍ ആണ് ഈ ബില്ല് ഉപയോക്താവിന് നല്‍കിയത്.

അന്ന്, ബില്ലില്‍ പറഞ്ഞിരിക്കുന്ന ബുള്ളറ്റ് എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈന്യം കൂടുതലും ഉപയോഗിച്ചിരുന്ന മോട്ടോര്‍സൈക്കിളായിരുന്നു ഇത്. ഷെയര്‍ ചെയ്തതിന് ശേഷം 53,000-ലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.

ബില്ല് വൈറലായതോടെ ഒരുപാട് പേര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തി. 1984ല്‍ ബുള്ളറ്റ് വാങ്ങിയ ഒരാളും പോസ്റ്റിന് താഴെ കമന്റുമായി എത്തി. 1984 ഫെബ്രുവരി 16,100 രൂപ കൊടുത്താണ് താന്‍ ബുള്ളറ്റ് വാങ്ങിയതെന്നാണ് അദ്ദേഹം പറഞ്ഞത്. 38 വര്‍ഷത്തോളമായി ഈ ബൈക്ക് തന്റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1980ല്‍ മിനര്‍വ സിനിമയ്ക്ക് എതിര്‍വശത്തുള്ള ഗ്രാന്റ് റോഡ് മുംബൈയിലെ ഡീലറായ അലി ഭായ് പ്രേംജിയില്‍ നിന്ന് 10500 രൂപയ്ക്ക് ഞങ്ങള്‍ ഒരു ബുള്ളറ്റ് വാങ്ങിയിരുന്നെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. നിരവധി പേരാണ് ഇത്തരത്തിലുള്ള കമന്റ് പങ്കുവച്ചത്. അന്നത്തെ ബുള്ളറ്റിന്റെ ഗുണം ഇന്നത്തെ ബുള്ളറ്റിനില്ലെന്നും ചിലര്‍ കുറിക്കുന്നുണ്ട്.

അതേസമയം, ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ 1901 ലാണ് നിര്‍മ്മിച്ചത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മോട്ടോര്‍ സൈക്കിള്‍ രൂപകല്‍പ്പനയായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ രൂപകല്‍പ്പനയ്ക്കും യഥാര്‍ത്ഥ നിര്‍മ്മാണത്തിനും എന്‍ഫീല്‍ഡ് സൈക്കിള്‍ കമ്പനിയാണ് വഹിച്ചത്.












Click it and Unblock the Notifications