Get Updates
Get notified of breaking news, exclusive insights, and must-see stories!

'പേടിയോ..എന്താണത്'; രണ്ട് പാമ്പുകളെ വെറുംകയ്യോടെ പിടികൂടി യുവതി, ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

വിഷപ്പാമ്പുകളെ പേടിയില്ലാത്തവര്‍ ആരാണുള്ളത് അല്ലേ. ദൂരത്ത് നിന്ന് പാമ്പുകളെ കാണുമ്പോള്‍ തന്നെ ചിലര്‍ പേടിച്ച് വിറയ്ക്കും. എന്നാല്‍ ചിലര്‍ പാമ്പുകളെ ഒരു കൂസലുമില്ലാതെ പിടിക്കുന്നതും കാണാം. ഇവര്‍ക്ക് പാമ്പുകളെ പിടിക്കുന്നത് ഒരു ഹരമാണെന്ന് വേണമെങ്കില്‍ പറയാം. ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഒരു ഭയവും ഇല്ലാതെ യുവതി രണ്ട് വിഷപ്പാമ്പുകളെ കൈ കൊണ്ട് പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു പേടിയിലുമില്ലാതെയാണ് യുവതി രണ്ട് പാമ്പുകളെ കൈകളില്‍ എടുത്ത് പിടിക്കുന്നത്. ദേക് ഭായി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു തുറസായ സ്ഥലത്ത് രണ്ട് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു.

viral video

ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി കുറച്ച് നേരം പാമ്പുകളെ നോക്കിനില്‍ക്കുന്നത് കാണാം. അതിന് ശേഷം സമയം കളയാതെ നേര പാമ്പിന്റെ അരികിലേക്ക് എത്തി ഓരോ കൈകള്‍ കൊണ്ട് ഓരോ പാമ്പുകളെ പിടിക്കുകയായിരുന്നു. യുവതി വരുന്നത് കണ്ടതോടെ പാമ്പ് രണ്ട് ഭാഗത്തേക്ക് കുതിക്കുന്ന സമയത്താണ് പിടിച്ചത്.

ആദ്യം ഇടം കൈ കൊണ്ട് പാമ്പിനെ പിടികൂടിയ യുവതി വലംകൈ കൊണ്ട് രണ്ടാമത്തെ പാമ്പിന്റെ വാലിലും പിടിക്കുകയായിരുന്നു. ഈ സമയത്ത് പാമ്പുകള്‍ ഓരോ ഭാഗത്തായും നീങ്ങുന്നത് കാണാം. സമീപത്തുണ്ടായിരുന്ന ഒരു സ്റ്റെയര്‍കേസിന് സമീപത്തേക്ക് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ശക്തിയായി വലിച്ചാണ് പാമ്പിനെ പുറത്തെത്തിക്കുന്നത്. ഇത് ഏത് ഇനത്തില്‍പ്പെട്ട പാമ്പുകളാണെന്ന് വ്യക്തമല്ല.

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഇത് വിഷപമ്പാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ അതിന്റെ യാതൊരു മുഖഭാവവും യുവതിക്കില്ല. ഇതിനിടെ ഒരു പാമ്പ് കയ്യില്‍ നിന്നും വഴുതി ഇഴഞ്ഞു നീങ്ങുകയും ചെയ്തു. മനസാന്നിദ്ധ്യം കൈവിടാതെ യുവതി അതിന് പിന്നാലെ ചെന്ന് രണ്ടാമതും പിടികൂടുന്നത് കാണാം. വീഡിയോ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയത്.

ഇവര്‍ ഒരു മനുഷ്യജീവി തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. ഇത് വീഡിയോയ്ക്ക് വേണ്ടിയുള്ള കോപ്രായമാണെന്നാണ് പലരും പറയുന്നത്. ഭാഗ്യം കൊണ്ടാണ് യുവതി പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും യുവതി അമിത ആത്മവിശ്വാസമെടുത്ത് ജീവന്‍ അപകടത്തിലാക്കുകയാണെന്നുമാണ് മറ്റ് ചിലര്‍ വാദിക്കുന്നത്. പാമ്പുകള്‍ ഇണചേരുകയായിരുന്നുവെന്നും അവയെ പ്രകോപിപ്പിച്ച യുവതി ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നുമാണ് മറ്റു ചിലര്‍ പറയുന്നുണ്ട്.

പാമ്പിന്റെ വാലുകളില്‍ പിടിച്ച് അതിശക്തിയായി വലിച്ചതുമൂലം പാമ്പുകള്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ടാകുമെന്നും സമീപപ്രദേശത്ത് പാമ്പുകളെ കണ്ടാല്‍ എത്ര ധൈര്യമുണ്ടെങ്കിലും സ്വയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കാതെ പാമ്പുപിടുത്ത വിദഗ്ധരെ വിളിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+