പേടിയില്ലേ മനുഷ്യാ..., ഭീമന്‍ പെരുമ്പാമ്പുകളുടെ വാലില്‍ പിടിച്ച് വീഡിയോ; പിന്നീട് സംഭവിച്ചത്

കൗതുകമുള്ള വീഡിയോ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെയും പക്ഷുകളുടയൊക്കെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
രണ്ട് ഭീമന്‍ പെരുമ്പാമ്പുകളുടെ വാലില്‍ പിടിച്ച് വലിക്കുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണിത്. അമേരിക്കന്‍ യൂട്യൂബറായ ജെയ് ബ്രൂവറാണ് പാമ്പുകളുടെ വാലില്‍ പിടിച്ചുകൊണ്ട് വീഡിയോയില്‍ പ്രത്യേക്ഷപ്പെടുന്നത്.
അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കറുപ്പും വെളുപ്പും നിറഞ്ഞ രണ്ട് പാമ്പുകളാണ് വീഡിയോയിലുള്ളത്. ജെയ് ബ്രൂവര്‍ക്ക് ഇഴ ജന്തുക്കള്‍ക്ക് മാത്രമായുള്ള ഒരു മൃഗശാലയുണ്ട്. അവിടെ നിന്നുമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്റെ കൈവശമുള്ള എറ്റവും വലിയ പെരുമ്പുകളില്‍ രണ്ടെണ്ണാണിതെന്നാണ് അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
വലിയ പാമ്പുകളെ എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല, എന്നാല്‍ ചെറുപ്പം മുതല്‍ എനിക്ക് ഇത്തരം പാമ്പുകളെ വലിയ ഇഷ്ടടമാണ്. അക്കാര്യം പലരും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുപ്പത് ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തിനടുപ്പിച്ച് ലൈക്കുകളും വീഡിയോ സ്വന്തമാക്കി.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഈ വീഡിയോ കണ്ട് ഞെട്ടിയെന്നാണ് പലരും പറയുന്നത്. ഇദ്ദേഹത്തിന് പേടിയില്ലേ, കണ്ടിട്ട് എന്തോ പോലെ ആവുന്നു എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അതേസമയം, ഇതാദ്യമായില്ല, ബ്രൂവര്‍ ഇത്തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
60 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പാമ്പിനെ കുറിച്ചും മൃഗങ്ങളെ കുറിച്ചുമുള്ള വീഡിയോകളാണ് ഏറ്റവും കൂടുതലുള്ളത്. കാലിഫോര്‍ണിയയിലെ ഫൗണ്ടന്‍ വാലിയിലാണ് ജെയ് ബ്രൂവറിന്റെ മൃഗശാല, നൂറുകണക്കിന് ഇനം പാമ്പുകളും വിദേശ പാമ്പുകള്‍ മുതല്‍ ചീങ്കണ്ണികള്‍, ആമകള്‍ വരെ ഈ മൃഗശാലയിലുണ്ട്. നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.












Click it and Unblock the Notifications