സോഷ്യൽ മീഡിയ 'കുത്തിപ്പൊക്കലിന്' ഇരയായി ആമസോൺ സ്ഥാപകൻ ; തുറന്നു ചിരിച്ച് എലോൺ മസ്ക്
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഒരു പഴകാല പ്രൊഡക്ട് റിവ്യൂ ടെക് ലോകത്ത് വൈറലാവുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു പാൽ ഉൽപനത്തിന് ബെസോസ് നൽകിയ റിവ്യുവിന് സ്പെയ്സ് ടെസ്‌ല മേധാവി എലോൺ മസ്‌ക് ഇപ്പോൾ നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്.
ജെഫ് ബെസോസ് 2000- 2006 കാലഘട്ടത്തിൽ സൈറ്റിലെ പ്രൊഡക്ടിസിന് റിവ്യൂ നൽകുന്നത് പതിവായിരുന്നു. ഈ ആറ് വർഷത്തിനുള്ളിൽ ഇത്തരം ആറ് പ്രൊഡക്ട്സിനാണ് അദ്ദേഹം റിവ്യൂ നൽകിയത്. ഇത്തരത്തിൽ 2006ൽ ബെസോസ് നൽകിയ ഒരു റിവ്യൂ ഇന്റർനെറ്റിൽ വൈറലാവുകയും എലോൺ മസ്ക് തന്റെ ഉടമസ്ഥതയിലുള്ള എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്യുകയുമായിരുന്നു.
😂
— Elon Musk (@elonmusk) October 20, 2023
2006-ൽ ജെഫ് ബെസോസ് ടസ്കൻ ഡയറി ഹോൾ വൈറ്റമിൻ ഡി മിൽക്കിന്റെ (Tuscan Dairy Whole Vitamin D Milk) ഒരു കുപ്പി റിവ്യൂ ചെയ്തിരുന്നു. "എനിക്ക് പാൽ വളരെയധികം ഇഷ്ടമാണ്. ഞാൻ ജനിച്ച ദിവസം മുതൽ പാൽ കുടിക്കുന്നുണ്ട്. എന്നിരുന്നാലും അത് ടസ്കനാണായിരുന്നെന്ന് തോന്നുന്നില്ല." എന്നായിരുന്ന അദ്ദേഹം അന്ന് പ്രൊഡക്ടിന്റെ റിവ്യു ആയി കുറിച്ചത്.

ഈ റിവ്യുവിന്റെ ഒരു സ്‌ക്രീൻ ഷോട്ട് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സിൽ (ട്വിറ്റർ) ട്രഗ് ഫൻ (Trung Phan) എന്നയാൾ ഷെയർ ചെയ്യുകയായിരുന്നു. ആമസോണിൽ "ജെഫ് ബെസോസ് 9 ഉൽപ്പന്നങ്ങൾ റിവ്യൂ ചെയ്തിട്ടുണ്ട് അതിലൊന്നാണ് പ്രിയപ്പെട്ട ടസ്കൻ പാലിന്റെ ഒരു ജഗ്ഗ് എന്ന കുറിപ്പോടെയാണ് ട്രഗ് ഫൻ സ്ക്രീൻഷോട്ട് ഷെയർ ചെതിരിക്കുന്നത്. ഈ പോസ്റ്റിന് ചുവടെ ചിരിക്കുന്ന മുഖമുള്ള ഇമോജിയിലൂടെയാണ് എലോൺ മസ്‌ക് പ്രതികരിച്ചത്.
രസകരമായ ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ഓട്‌ലി അവനു മാറി ചിന്തിക്കാൻ ധാരാളം പണം നൽകുമെന്ന് ഒരാൾ പോസ്റ്റിന് കമ്മന്റായി കുറിച്ചു. 2006-ൽ ആമസോൺ മുഖേന പാൽ വാങ്ങാമായിരുന്നോ?" എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
2000 മാർച്ച് 17-നാണ് ജെഫ് ബെസോസ് ആദ്യമായൊരു റിവ്യൂ പോസ്റ്റ് ചെയ്യുന്നത്. 1997-ലെ അക്കാദമി അവാർഡ് നേടിയ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിന്റെ റിവ്യുവാണ് അന്ന് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇറ്റാലിയൻ ചിത്രത്തിന് അഞ്ച് സ്റ്റാർ റേറ്റിംഗ് നൽകി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ റിവ്യു.












Click it and Unblock the Notifications