പെണ്‍കുഞ്ഞ് ജനിക്കുന്നത് 138 വര്‍ഷങ്ങള്‍ക്ക് ശേഷം; ഇത് ഒരു പ്രത്യേക 'കുടുംബം', കാരണം ഇതാണ്
2022ലെ സെപ്റ്റംബര്‍ മാസത്തിലെ ഒരു ദിവസം. യു എസിലെ മിഷിഗണിലെ വീട്ടില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം വെളിപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച പാര്‍ട്ടിയായിരുന്നു അത്. തങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കാന്‍ പോകുന്നെന്ന് ദമ്പതികള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. ഇതില്‍ എന്താണ് ഇത്ര അത്ഭുതപ്പെടാന്‍ എന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത്ഭുതപ്പെടാനും ആശ്ചര്യപ്പെടാനും ഒരു കാര്യമുണ്ട്.
കരോലിന്‍ - ആന്‍ഡ്രൂ ക്ലാര്‍ക്ക് ദമ്പതികളാണ് തങ്ങള്‍ക്ക് പെണ്‍കുട്ടി ജനിക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ലോകത്തോട് വിളിച്ച് പറഞ്ഞത്. ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍, ഈ കുടുംബ പരമ്പരയില്‍ 138 വര്‍ഷത്തിന് ശേഷമാണ് ഒരു പെണ്‍കുട്ടി ജനിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

image credit: Carolyn Clark
തന്റെ ഭര്‍ത്താവുമായി ഡേറ്റിംഗ് നടത്തുന്നതിനിടയിലാണ് കുടുംബത്തിന്റെ സവിശേഷമായ ക്രോമസോം പൈതൃകത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയതെന്ന് കരോലിന്‍ ഗുഡ് മോണിംഗ് അമേരിക്കയോട് പറഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ 138 വര്‍ഷമായി ഒരു പെണ്‍കുട്ടി ജനിച്ചില്ലെന്ന കാര്യം തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും കാരോലിന്‍ വ്യക്തമാക്കുന്നു. 1885 ലാണ് ഇവരുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ദമ്പതികല്‍ തങ്ങളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം വെളിപ്പെടുത്താന്‍ പാര്‍ട്ടി സംഘടിപ്പിച്ചപ്പോള്‍ അത് ചരിത്രത്തില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഞങ്ങള്‍ ഇക്കാര്യം വളരെ രഹസ്യമായാണ് സൂക്ഷിച്ചതെന്ന് കരോലിന പറയുന്നു. കുടംുബത്തിന്റെ ക്രോമസോം പൈതൃകം ഇങ്ങനെ ആയതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഒരിക്കലും പെണ്‍കുഞ്ഞ് ജനിക്കില്ലെന്നാണ് കരുതിയതെന്നും കരോലിന വ്യക്തമാക്കുന്നു. 138 വര്‍ഷത്തിന് ശേഷം ഒരു പെണ്‍കുഞ്ഞ് ജനിച്ചത് കൊണ്ട് കുടുംബത്തില്‍ വലിയ രീതിയിലുള്ള ആഘോഷമാണ് ഒരുക്കിയത്.












Click it and Unblock the Notifications