9ാം വയസുമുതല്‍ ഷേവിംഗ്; കട്ടത്താടിയില്‍ മാസ് ലുക്കുമായി യുവതി, കാമുകന്റെ ഞെട്ടിക്കുന്ന പ്രതികരണം
കട്ടത്താടിയും കട്ടിമീശയുമുള്ള പുരുഷന്മാരെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളുള്ള നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നല്ലൊരു കട്ടത്താടിയുണ്ടാകാന്‍ പല വഴികളും പുരുഷന്മാര്‍ കണ്ടെത്താറുണ്ട്. എന്നാല്‍ ചിലര്‍ക്കൊക്കെ പ്രായമായിട്ടും അത് സംഭവിക്കുന്നില്ല എന്നാണ് ഏറ്റവും പ്രധാന പ്രശ്‌നം. അങ്ങനെ ഇരിക്കെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില ചിത്രങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തും.
കോറല്‍ സാഞ്ചല്‍സ് എന്ന് പേരുള്ള ഒരു യുവതിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കാരണം, ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് കോറല്‍ സാഞ്ചേഴ്‌സിന്റെ മുഖത്ത് താടിരോമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ആ സമയത്ത് ഒരു നാണക്കേട് തോന്നിയത് കൊണ്ട് തന്നെ അവള്‍ പുറത്തിറങ്ങുമ്പോള്‍ കൃത്യമായി ഷേവ് ചെയ്യുകയായിരുന്നു. ആ സമയത്ത് വലിയ പ്രയാസമാണ് യുവതി നേരിട്ടത്.

image credit: Coral Sanchez instagram page
അന്ന് തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുമോ എന്ന ഭയത്തെ തുടര്‍ന്നാണ് കോറല്‍സ് ഷേവ് ചെയ്തത്. ഹിര്‍സുറ്റിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് കോറലിന്റെ മുഖത്ത് താടിരോമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് നീക്കം ചെയ്യാതെ പോയാല്‍ മറ്റുള്ളവര്‍ പരിഹസിക്കുമോ എന്ന ചിന്ത കോറലിനെ വല്ലാതെ അലട്ടിയിരുന്നു.
തനിക്കുണ്ടായിരുന്ന ഈ രോഗാവസ്ഥയെ കുറിച്ച് കോറല്‍ ആരോടും പറഞ്ഞിരുന്നില്ല. തന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച കാമുകനോട് പോലും കോറല്‍സ് ഇക്കാര്യം മറച്ചുവച്ചു. അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടും. 26ാം വയസിലാണ് കോറലിന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധി എത്തുന്നത്. തന്റെ താമസ സ്ഥലം കോറലിന് നഷ്ടപ്പെട്ടു. ഇതോടെ താമസവും ഉറക്കവും എല്ലാം കാറിനകത്തായി. ആ സമയത്ത് വളരെ പ്രയാസപ്പെട്ടാണ് കോറല്‍ ഷേവ് ചെയ്തത്.
ഇതോടെ കോറലിന്റെ മനസില്‍ പുതിയ ചിന്ത വന്നു. ഞാന്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ട് സഹിച്ച് ഷേവ് ചെയ്യുന്നതെന്ന് കോറല്‍ സ്വയം ചോദിച്ചു. ഇതോടെ കോറല്‍ ഷേവ് ചെയ്യുന്ന പരിപാടി അങ്ങ് നിര്‍ത്തി. 29 വയസായതോടെ നല്ല കട്ടത്താടിയുമായി സൂപ്പര്‍ ലുക്കിലാണ് കോറല്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ തന്നെ ഇക്കാര്യം കോറല്‍ തന്റെ കാമുകനോട് തുറന്നുപറഞ്ഞു. ഇത് കേട്ടാല്‍ കാമുകന്‍ തന്നെ സ്വീകരിക്കുമോ എന്ന ആശങ്ക കോറലിന്റെ മനസില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കാമുകന്‍ രണ്ട് കയ്യും നീട്ടിയാണ് ഇക്കാര്യം കേട്ടത്. നിനക്ക് താടിരോമമുള്ളതൊന്നും തന്നെ ബാധിക്കില്ലെന്നാണ് കാമുകന്‍ പറഞ്ഞത്. നീ എപ്പോഴും സുന്ദരിയാണ്. നീ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കുക എന്നാണ് കാമുകന്‍ ഇല്യാസ് പറഞ്ഞത്. ഇപ്പോഴത്തെ തന്റെ താടി ലുക്കില്‍ താന്‍ ഹാപ്പിയാണെന്നും ഇല്ലിയാസ് പറഞ്ഞു.












Click it and Unblock the Notifications