'കാമുകനുമായി രഹസ്യ ബന്ധം, 10 വര്‍ഷമായി ഭര്‍ത്താവിനെ ചതിക്കുന്നു'; ദാമ്പത്യ വിജയത്തിന്റെ കാരണമെന്ന് യുവതി
ചിപ്പോഴൊക്കെ നമ്മളെ അമ്പരപ്പിക്കുന്ന കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പലതും കൗതുകം നിറഞ്ഞതായിരിക്കും. ഇപ്പോഴിതാ ഒരു ഭാര്യ തന്റെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ്. ഗില്ലു എന്ന ഭാര്യയുടെ ഈ കഥ കേട്ടാല്‍ എല്ലാവരും ഒന്ന് മൂക്കത്ത് വിരല്‍ വച്ചുപോകും. ഒരു പതിറ്റാണ്ട് കാലത്തോളമായി താന്‍ മറ്റൊരാളുമായി കൊണ്ടു നടക്കുന്ന രഹസ്യ ബന്ധമാണ് ദാമ്പത്യജീവിതത്തിന്റെ വിജയം എന്നാണ് ഗില്ലു പറയുന്നത്.
47കാരിയായ ഈ യുവതിയുടെ രഹസ്യ ബന്ധത്തെ കുറിച്ച് ഭര്‍ത്താവിന് അറിയുകയേ ഇല്ല. കഴിഞ്ഞ 21 വര്‍ഷമായി തന്റെ വിവാഹജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണെന്നാണ് ഗില്ലു പറയുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് മറ്റ് സ്ത്രീകള്‍ക്കും ഇതേ ഉപദേശം തന്നെയാണ് ഗില്ലു നല്‍കുന്നത്. ഭര്‍ത്താവ് അറിയാതെ മറ്റൊരു ബന്ധം തേടി പോകണമെന്നാണ് ഈ യുവതി പറയുന്നത്.

ഗില്ലു തന്റെ കാമുകനുമായി ചെലവഴിക്കുന്നതിന് എപ്പോഴും ജോലിത്തിരക്കാണെന്നാണ് പറയാറുള്ളത്. കൂടാതെ പല ബിസിനസ് യാത്രകളും പ്ലാന്‍ ചെയ്യുന്നതും കാമുകനൊപ്പം കറങ്ങുന്നതിന് വേണ്ടിയാണ്. ഭാര്യയായും കാമുകിയായും താന്‍ നടിക്കുന്ന ഈ ഇരട്ട ജീവിതത്തെ കുറിച്ച് ഭര്‍ത്താവിനോട് പറയാന്‍ ഗില്ലു ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
തന്റെ ഭര്‍ത്താവ് തന്നെ ലൈംഗികമായ സംതൃപിതിപ്പെടുത്തുന്നില്ല. ലൈംഗികതക്കായി എനിക്ക് ഭര്‍ത്താവില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സാഹചര്യം ഉണ്ടായതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ഞങ്ങള്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും ഗില്ലു പറയുന്നു. തന്റെ രഹസ്യ ബന്ധത്തിന് ഇതും കൂടി കാരണമെന്നാണ് ഗില്ലു പറഞ്ഞുവയ്ക്കുന്നത്.
ലൈംഗികത ഒരു ജോലിയായി കാണരുത്. മറിച്ച് രസകരമായി കാണണം. ലൈംഗികത, ആശയവിനിമയം, സ്ഥിരത, സുരക്ഷിതത്വം എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും ഒരു വ്യക്തി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നത് വളരെ യാഥാര്‍ത്ഥ്യമല്ലെന്ന് ഗില്ലി വിശ്വസിക്കുന്നു. കൂടുതല്‍ ആളുകളെ സ്‌നേഹിക്കുന്നത് വലിയ തെറ്റൊന്നുമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഗില്ലു. തന്റെ എല്ലാ ആഗ്രഹങ്ങളും കാമുകന്‍ നിറവേറ്റുന്നുണ്ടെന്നും ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ടെന്നും ഗില്ലു പറയുന്നു.
എന്നാല്‍ മറുവശത്ത് തന്റെ ഭര്‍ത്താവ് സുരക്ഷയും വിശ്വാസവും തനിക്ക് നല്‍കുന്നു. തന്റെ വിശ്വസിക്കുന്ന ഒരാളാണ് തന്റെ ഭര്‍ത്താവെന്ന് ഗില്ലു പറയുന്നു. താനും ഭര്‍ത്താവും ഇത്രയും കാലം ഒരുമിച്ചിരിക്കുന്നതിനാല്‍ തന്റെ ദാമ്പത്യം തികഞ്ഞതാണെന്ന് 47 കാരിയായ യുവതി കരുതുന്നു. സ്ത്രീകള്‍ സ്വയം എന്തെങ്കിലും ചെയ്യണമെന്നും ആരെയും ആശ്രയിച്ച് ജീവിക്കരുതെന്നും ഗില്ലു പറയുന്നു. യഥാര്‍ത്ഥ പേര് വെളിപ്പെടുത്താതെയാണ് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.












Click it and Unblock the Notifications