Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെയുമുണ്ടോ മനുഷ്യര്‍'; പ്രിയപ്പെട്ട നായയ്ക്ക് 16 ലക്ഷത്തിന്റെ ആഡംബര വീട്, വീഡിയോ വൈറല്‍

നായകളും പൂച്ചകളും അടങ്ങുന്ന വളര്‍ത്തു മൃഗങ്ങളോട് മനുഷ്യര്‍ക്കുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഓരോരുത്തരും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് ഇവയെ വളര്‍ത്താറുള്ളത്. മക്കളെ പോലെ അവര്‍ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന ഉടമസ്ഥരെ നമ്മള്‍ കണ്ടിട്ടുണ്ട്. കാരണം, അത്രയേറെ പ്രാധാന്യമാണ് തങ്ങളുടെ പൊന്നോമനകള്‍ക്ക് അവര്‍ക്ക് നല്‍കാറുള്ളത്. ഇതിന് വേണ്ടി ലക്ഷങ്ങളൊക്കെ ചെലവാക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഉടമ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായയ്ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ തലയ്ക്ക് കൈവച്ചുപോകും. തന്റെ പൊന്നോമനയായ നായയ്ക്ക് വേണ്ടി 16.5 ലക്ഷം രൂപ ചെലവഴിച്ച് വലിയൊരു ഭവനം തന്നെയാണ് ഈ യുവാവ് പണിതിരിക്കുന്നത്.

dog

image credit; Brent Rivera

ചുരുക്കി പറഞ്ഞാല്‍ ഒരു മനുഷ്യന് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ നായയ്ക്ക് വീട് പണിതിരിക്കുന്നത്. പ്രമുഖ യൂട്യൂബറായ ബ്രെന്റ് റിവേരയാണ് സുഹൃത്തുക്കളെ കൂടി സഹായത്തോടെ തന്റെ നായയ്ക്ക് വേണ്ടി ഈ മനോഹരമായ വീട് പണിതിരിക്കുന്നത്. മേല്‍ക്കൂര അടക്കം നിര്‍മ്മിച്ച ഈ വീട്ടില്‍ സ്റ്റെയറും വേലിയുമൊക്കെയായി അടിപൊളിയായാണ് സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മനോഹരമായ പെയിന്റും ഈ വീടിന് നല്‍കിയിട്ടുണ്ട്.

നയയ്ക്ക് വേണ്ടി മാത്രം ഒരു പ്രത്യേക ബെഡ്‌റൂം ഈ വീട്ടിലുണ്ട്. ഒരു മിനി ഫ്രിഡ്ജ്, ടി വി, നായയുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒരു പ്രത്യേക അലമാര എന്നിവയും ഈ വീട്ടിലുണ്ട്. ബീന്‍ ബാഗ്, കൗച്ച് എന്നീ സൗകര്യങ്ങളും ഈ നായയ്ക്ക് വേണ്ടി വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ചാര്‍ളീസ് ഹൗസ് എന്ന പേരാണ് ഈ വീടിന് നല്‍കിയിട്ടുള്ളത്.

തന്റെ പ്രിയപ്പെട്ട നായയായ ചാര്‍ളിക്ക് പിറന്നാള്‍ സമ്മാനമായാണ് ഉടമ ഈ വീട് നല്‍കിയിരിക്കുന്നത്. വീടിന്റെ വീഡിയോ പങ്കുവച്ചതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. മനോഹരമായ വീട് എന്നി തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രത്യേക്ഷപ്പെട്ടത്. യൂട്യൂബര്‍ തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+