Viral Video: മുടി പിടിച്ചുവലിച്ചും മുഖത്തടിച്ചും ട്രെയിനില്‍ സ്ത്രീകളുടെ പൊരിഞ്ഞ അടി
അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ അധ്യാപികമാര്‍ തല്ലുകൂടുന്ന വീഡിയോ. അധ്യാപികമാരുടെ തല്ല് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ സ്ത്രീകളുടെ മറ്റൊരു തല്ലുമാല കൂടി നടന്നിരിക്കുകയാണ്.
പൊരിഞ്ഞ തല്ലായിരുന്നു. ട്രെയിനില്‍ വെച്ചായിരുന്നു ഈ തല്ലുമാല. ബുക്ക് ചെയ്യാതെയുള്ള ട്രെയിന്‍ യാത്ര അത്ര സുഖകരമായ അനുഭവം ആയിരിക്കില്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ചൂടും തിരക്കും ഉന്തും തള്ളും സീറ്റിനായുള്ള പോരാട്ടവും അങ്ങവെ ആകെ മൊത്തം വല്ലാത്തൊരു അനുഭവം തന്നെയാവും. അത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞ യാച്രയില്‍ വെച്ചാണ് മൂന്ന് സ്ത്രീകള്‍ തമ്മില്‍ തല്ല് കൂടിയത്. ലേഡീസ് കംപാര്‍ട്‌മെന്റില്‍ വെച്ചായിരുന്നു തല്ല്.

റോഡ്സ് ഓഫ് മുംബൈ എന്നൊരു ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ലോക്കല്‍ ട്രെയിനിലണ് വഴക്ക് നടന്നത്. രണ്ട് പെണ്‍കുട്ടിയും പ്രായമായ ഒരു സ്ത്രീയും തമ്മിലാണ് അടിപിടി. ഇവര്‍ പരസ്പരം മുടി വലിക്കുന്നത് കാണാം. പെണ്‍കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും അടിക്കുന്നതായി കാണാം.

പ്രായമുള്ളസ്ത്രീയും അടിക്കുന്നുണ്ട്. പര്‌സപരം മുടി പിടിച്ചുവലിക്കുന്നുണ്ട്.
പക്ഷേ എന്തിനാണ് ഇവര്‍ അടികൂടുന്നതെന്ന് വ്യക്തമല്ല.ഒരുപക്ഷേ ഇവര്‍ക്ക് നേരത്തെ തന്നെ മുന്‍പരിചയം ഉണ്ടാകാം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും.

ഇത്തരം പെരുമാറ്റം കടുത്ത നിരാശയില്‍ നിന്നും തിരക്കില്‍ നിന്നും ഉടലെടുക്കുന്നു. പ്രാദേശിക ഗതാഗതത്തില്‍, പ്രത്യേകിച്ച് ട്രെയിനുകളില്‍, തിരക്കേറിയ സമയങ്ങളില്‍ ഒരു പതിവ് പ്രതിഭാസം. മറ്റുള്ളവര്‍ നിസ്സംഗതയോടെയല്ല നോക്കുന്നത്, നാമെല്ലാവരും ഇത്തരം ഒരു അവസ്ഥയുടെ വക്കിലാണ്, ഒരാള്‍ കുറിച്ചു

മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് വ്യത്യസ്ത അടിപിടിയെ തുടർന്ന് - ഒന്ന് വിരാറിനും ദാദറിനും ഇടയിലുള്ള വെസ്റ്റേൺ ലൈൻ യാത്രയ്ക്കിടെ, മറ്റൊന്ന് പരിക്കിനും നവി മുംബൈയിലെ വാഷിയിൽ ഗവൺമെന്റ് റെയിൽവേ പോലീസ് നടപടി എടുത്തു.
അതേസമയം, രണ്ട് വിദ്യാർത്ഥിനികൾ തമ്മിലുള്ള അടിയും വൈറലായിരുന്നു. ബോയ് ഫ്രണ്ടിന് വേണ്ടിയായിരുന്നു അടി.












Click it and Unblock the Notifications