Viral Video: സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്പാമ്പ്, 80 കിലോ ഭാരം, ഒടുവില്‍ സംഭവിച്ചത്
ലക്‌നൗ: സ്‌കൂള്‍ ബസിനുള്ളില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന റയാന്‍ പബ്ലിക് സ്‌കൂളിന്റെ ബസ്സിന്റെ സീറ്റിനടിയിലാണ് പെരുമ്പാമ്പ് ഒളിച്ചിരുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ പാമ്പിനെ കണ്ടതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സിറ്റി വന്ദന സിംഗ്, സിറ്റി മജിസ്ട്രേറ്റ് പല്ലവി മിശ്ര എന്നിവര്‍ സ്ഥലത്തെത്തി.

തുടര്‍ന്ന് ഇവരാണ് വനം വകുപ്പ് സംഘത്തെ സംഭവസ്ഥലത്ത് വിളിച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്‌കൂള്‍ ബസിന്റെ അടിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പെരുമ്പാമ്പിനെ വലിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

80 കിലോയോളം ഭാരമുള്ള ഭീമന്‍ പെരുമ്പാമ്പിനെയാണ് സ്‌കൂള്‍ ബസിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. പതിനൊന്നര അടിയോളം നീളമുണ്ട്. ബസില്‍ നിന്നും രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ ദാല്‍മൗവിലുള്ള കാട്ടില്‍ സുരക്ഷിതമായി വിട്ടയച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.

വളരെ കഷ്ടപ്പെട്ടാണ് പെരുമ്പാമ്പിനെ നിയന്ത്രണത്തിലാക്കിയത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ അടച്ചിരുന്നു. അതുകൊണ്ട് തന്നെ ആരെയും പാമ്പ് ഉപദ്രവിക്കാനുള്ള അവസരമുണ്ടായില്ല. സ്‌കൂള്‍ അധികൃതര്‍ പറയുന്നത് അനുസരിച്ച് ബസ് ഡ്രൈവറുടെ ഗ്രാമത്തിലേക്ക് പോയിരുന്നു. ബസിന്റെ സമീപത്ത് ആടുകള്‍ ഉണ്ടായിരുന്നു. ഇത് പാമ്പിനെ ആകര്‍ഷിച്ചിട്ടുണ്ടാവും. ആ സമയത്ത് ബസിനുള്ളില്‍ കയറിയതാവാമെന്നാണ് കരുതുന്നത്.

അതേസമയം, പാമ്പിനെ പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.












Click it and Unblock the Notifications