Viral Video; സാരിയുടുത്ത് സുന്ദരിയായി കല്യാണച്ചടങ്ങില്‍ വധു; പക്ഷേ ചെറുതായൊന്ന് ഉറങ്ങി
കല്യാണ സമയത്ത് കല്യാണപ്പെണ്ണ് ഇരുന്നുറങ്ങിയാല്‍ എങ്ങനെ ഉണ്ടാവും. ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു ദിവസമാണ് അവരുടെ വിവാഹ ദിവസം..നന്നായി അണിഞ്ഞൊരുങ്ങി നല്ല വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഇട്ട് അടിപൊളി ആയി ആഘോഷമാക്കുന്ന ദിവസം.
പ്രത്യേകിച്ച് അന്ന് എല്ലാവരുടേയും ശ്രദ്ധപോകുന്നത് വധുവിലേക്ക് തന്നെയായിരിക്കും. കാരണം നല്ല പരമ്പരാഗതമായ സാരിയും ആഭരണവും ഭംഗിയില്‍ കെട്ടിവെക്കുന്ന മുടിയും അങ്ങനെ ഒരു പ്രത്യേക ഭംഗി തന്നെ ആയിരിക്കും അവരെ. എന്നാല്‍ അങ്ങനെ സാരി ഒക്കെ ഉടുത്ത് വധു വിവാഹ വേദിയില്‍ ഇരുന്ന് ഉറങ്ങുന്നതൊന്ന് കണ്ടിട്ടുണ്ടോ..'

എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചു. സംഭവം കുറച്ച് മുമ്പ് നടന്നതാണ്. പക്ഷേ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വധു ഉറങ്ങുന്ന വീഡിയോ വൈറലായിരിക്കുകയാണ്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്. സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്...പക്ഷേ ഇത്ര രസമുള്ളൊരു വീഡിയോ കണ്ടിട്ടില്ല എന്നാണ് ചിലർ പറയുന്നത്.

വിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടി ഉറക്കം തൂങ്ങുന്നത്. അയ്യോ ഈ വീഡിയോ ഒക്കെ ഇങ്ങനെ പ്രചരിപ്പിച്ചാല്‍ ആ കുട്ടിക്ക് വിഷനം ആകൂലേ എന്ന് സംശയന്നരുണ്ടെങ്കില്‍, അങ്ങനൊരു സംശയം വേണ്ട കാരണം വധു തന്നെയാണ് ഇപ്പോള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധു തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ Battered Suitcase. എന്ന ഐഡിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ 06:30ന് കല്യാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങുന്ന വധു (ഞാന്‍),''എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് യുവതി എഴുതിയിരിക്കുന്നത്.

കടും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള വസ്ത്രം ധരിച്ച് വിവാഹ സമയത്ത് ഉറങ്ങുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
പുലര്‍ച്ചെ ആചാരങ്ങള്‍ നടക്കുമ്പോഴാണ് വധു ഉറങ്ങുന്നത്. നല്ല ക്ഷീണത്തിലായിരുന്ന വധു. വരന്‍ അവളുടെ അരികില്‍ നില്‍ക്കുന്നുണ്ട്. വധു ഇരിക്കുകയാണ്. ഇരിക്കുമ്പോള്‍ ആണ് വധു മയങ്ങുന്നത്. വധുവിന്റെ സുഹൃത്ത് പല്‍വി ശര്‍മ്മ എന്ന ഉപയോക്താവാണ് വധുവിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. വധുവാണെങ്കില്‍ ഒന്നും അറിയാതെ മയങ്ങി വീഴുകയാണ്

വൈറലായ വീഡിയോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 7.6 ലക്ഷം കാഴ്ചകളും 15,000-ലധികം ലൈക്കുകളും ലഭിച്ചു. നിരവധി ഉപയോക്താക്കള്‍ പോസ്റ്റില്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. ഇതേ അവസ്ഥ പണ്ട് തനിക്കും ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് വധുവിന്റെ ഈ അവസ്ഥ ശരിക്കും മനസ്സിലാവുന്നുണ്ടെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്..












Click it and Unblock the Notifications