Viral Video: 'എന്റമ്മോ...ഇത് എന്തൊരു ഡാന്‍സ്', വധുവിന്റെ നൃത്തത്തില്‍ ഞെട്ടി വരന്‍, പിന്നീട് സംഭവിച്ചത്
വ്യത്യസ്തമായ വിവാഹ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഒട്ടേറെ കാഴ്ചക്കാരാണ് ഇത്തരം വീഡിയോകള്‍ക്കുള്ളത്. ഒന്നും കണ്ടാല്‍ മനസിന് കുളിര്‍മ്മയേകും. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വിവാഹചടങ്ങില്‍ വധുവിന്റെ ഗംഭീരമായ ഡാന്‍സാണ്. അതിമനോഹരമായാണ് വധുവും സുഹൃത്തുക്കളും നൃത്തത്തിന് ചുവടുവയ്ക്കുന്നത്. ഉത്തരേന്ത്യയില്‍ നടന്ന ഒരു വിവാഹചടങ്ങാണിത്.

image credit: weddingbazaarofficial
വിവാഹ ചടങ്ങില്‍ വധു സുഹൃത്തുക്കളുമായി നടന്നെത്തുന്നതും പിന്നാലെ പഞ്ചാബി ഗാനത്തിന് ചുവടുവയ്ക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ഡാന്‍സില്‍ ഒപ്പം കൂടുന്നുണ്ട്. പഞ്ചാബി ഗാനമായ ലാല്‍ ഗാഘ്രയ്ക്കാണ് സംഘം ടചുവടുവയ്ക്കുന്നത്. പ്രൊഫഷണല്‍ സ്റ്റേപ്പുകളുമായാണ് വധു എത്തുന്നത്.

സമീപത്ത് വരനും സംഘവും ഈ നൃത്തം ആസ്വദിക്കുന്നുമുണ്ട്. വിവാഹത്തിന് വധുവിന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് ഈ വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാകും. വിവാഹ വീഡിയോ ചിത്രീകരിക്കുന്ന സംഘം സിനിമാറ്റിംഗ് രീതിയിലാണ് ഓരോ ഷോട്ടും ചിത്രീകരിച്ചിരിക്കുന്നത്.

weddingbazaarofficial എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വധുവിന്റെയും സംഘത്തിന്റെയും നൃത്തം പകുതിയില്‍ എത്തുമ്പോഴേക്കും വരനും സംഘവും നൃത്തത്തില്‍ ഒപ്പം ചേരുന്നുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

വധു എത്ര സന്തോഷത്തിലാണെന്ന് നമുക്ക് മനസിലാവും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വിവാഹം എന്നാല്‍ ഇങ്ങനെയായിരിക്കണമെന്ന് മറ്റൊരാളും കമന്റ് ചെയ്തു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കൂടാതെ വരനും വധുവും അടിപൊളി ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications