Get Updates
Get notified of breaking news, exclusive insights, and must-see stories!

Vira;l video: അമ്മയുടെ പിന്നില്‍ പതുങ്ങിനിന്ന് കഴുത്തിലേക്ക് അതിട്ടു; വൈറലായി മകന്റെ സമ്മാനം

അമ്മയെക്കാള്‍ വലിയ പോരാളി പ്രപഞ്ചത്തില്‍ ഇല്ല എന്നത് വെറുമൊരു സിനിമ ഡയലോഗ് മാത്രമല്ല, അതൊരു സത്യം തന്നെയാണ്. എത്ര തളര്‍ന്നാലും സുഖമില്ലെങ്കിലും തങ്ങളുടെ മക്കള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം എങ്കിലും അമ്മ തയ്യാറാക്കി വെയ്ക്കും. പുറത്തുപോയ മക്കള്‍ തിരികെ എത്തുംവരെ അവരുടെ ഉള്ളില്‍ തീയായിരിക്കും.

കുടുംബം പുലര്‍ത്താന്‍ വേണ്ടി പല പണികളും എടുക്കുന്ന അമ്മമാരും ഉണ്ട്... അമ്മയുടെ വിയര്‍പ്പിന്റെ ഫലത്തില്‍ നിന്നും ഉയരങ്ങളില്‍ എത്തിയ മക്കള്‍ ഒരുപാടാണ്..സ്‌നേഹത്തിന് അപ്പുറത്തേക്ക് അവര്‍ മക്കളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഇവിടെ ഒരു മകന്‍ തന്റെ അമ്മയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം നല്‍കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മകന്റെ സമ്മാനം അപ്രതീക്ഷിതമായി ലഭിച്ചപ്പോള്‍ ആ അമ്മയുടെ സന്തോഷം ഒന്നു കണ്ടുനോക്കേണ്ടത് തന്നെയാണ്..സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം...

1

അമ്മ നിലത്തിരുന്നു എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണം വളമ്പുകയായിരുന്നു അപ്പോഴാണ് മകന്‍ അവിടേക്ക് വരുന്നത്. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനുള്ള വരവായിരുന്നു അത്. ഭക്ഷണം വിളമ്പുന്ന അമ്മയുടെ പിന്നില്‍ അവരറിയാതെ മകന്‍ നില്‍ക്കുന്നു..പിന്നീട് തന്റെ കയ്യില്‍ കരുതിയിരുന്നു സ്വര്‍ണമാല മെല്ലേ അമ്മയുടെ കഴുത്തിലേക്ക് ഇട്ടുകൊടുക്കുന്നു..അപ്പോഴാണ് അമ്മ കാര്യം അറിയുന്നത്.

2

മകന്റെ സമ്മാനം കണ്ട് അമ്മ ഹൃദ്യമായി ചിരിക്കുകയാണ്..അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു... @Gulzar_sahab എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഹിന്ദിയില്‍ 'മമ്മിക്ക് ഒരു ചെറിയ സമ്മാനം' എന്ന അടിക്കുറിപ്പോടെയായിരുന്നു അത്.

3

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിനെക്കാൾ നല്ലൊരു സമ്മാനം അമ്മയ്ക്ക് ലഭിക്കാനില്ലെന്നാണ് ഒരു കമന്റ്. അമ്മയുള്ള കാലത്തോളമാണ് ഒരാളുടെ ലോകം അതിന് ശേഷം ഒരു ലോകമില്ല.തന്റെ മക്കൾക്ക് വേണ്ടി എല്ലാം ത്യജിച്ചവരാണ് അമ്മ എന്നാണ് ഒരളുടെ കമന്റ്...അമ്മയോളം ലോകത്ത് ഒരാളും വരില്ലെന്നും തന്റെ അമ്മയ്ക്ക് സർപ്രൈസ് സമ്മാനം നൽകി സന്തോഷിപ്പിച്ച മകന് അഭിനന്ദനങ്ങൾ എന്നാണ് മറ്റൊരാളുടെ കമന്റ്...

4


ഇത്തരത്തിൽ മാതാപിതാക്കൾക്ക് മക്കൾ സർപ്രൈസ് കൊടുക്കുന്ന വീഡിയോ ഇതിന് മുമ്പും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അടുത്തിടെ ഏറ്റവും കൂടുതൽ‌ ചർച്ചയിൽ ഉണ്ടായിരുനു്ന ഒരു വീഡിയോ ആയിരുന്നു വിമാനത്തിൽ കയറിയ മാതാപിതാക്കൾക്ക് മകൻ നൽകിയ സർപ്രൈസ്. ആ വിമാനത്തിന്റെ പൈലറ്റ് മകനായിരുന്നു എന്നാൽ മാതാപിതാക്കൾക്ക് ഇതറിയില്ലായിരുന്നു സർപ്രൈസ് ആയി മകൻ എത്തിയപ്പോഴാണ് ഇവർ ഇക്കാര്യം അറിഞ്ഞത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+