Viral Video: വായുവില്‍ തൂങ്ങിയാടി അമ്മ; രക്ഷകനായത് മകന്‍;കൊച്ചുമിടുക്കന്‍ ചെയ്തത് കണ്ടോ!
ഒരു കൊച്ചുമിടുക്കനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. തന്റെ അമ്മയെ സാഹസികമായി രക്ഷിച്ചുകൊണ്ടാണ് ഇവന്‍ എല്ലാവരുടേയും ഹൃദയത്തില്‍ കയറിയത്. ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ക്ലിപ്പ് 74,000-ലധികം വ്യൂസ് ആണ് നേടിയിരിക്കുന്നത്. ക്ലിപ്പ് കണ്ടതിന് ശേഷം സോഷ്യല്‍മീഡിയ ഈ കുട്ടിയെ ഒരു ഹീറോ ആക്കിയിരിക്കുകയാണ്.
സത്യത്തില്‍ അവന്‍ ഒരു ഹീറോ തന്നെയാണ്. കാരണം കൃത്യസമയത്ത് അവന്‍ അക്കാര്യം ചെയ്തിരുന്നില്ലെങ്കില്‍ അവന്റെ അമ്മയുടെ ജീവന്‍ തന്നെ ഒരുപക്ഷേ നഷ്ടപ്പെടുമായിരുന്നു. ഇനി സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അറിയാം...

ഇപ്പോൾ വൈറലായ വീഡിയോ യഥാർത്ഥത്തിൽ ഡിസംബർ 23 ന് ദിപ്‌നാഷു കബ്ര പങ്കിട്ടതാണ്. 43 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഉയരത്തിൽ ഉള്ള എന്തോ ഒന്ന് ശരിയാക്കാൻ ശ്രമിക്കുകയാണ് ഒരു സ്ത്രീ. അവർ ഒരു തടി ഏണിക്ക് മുകളിൽ നിൽക്കുന്നത് കാണാം. എന്നാൽ പെട്ടാന്നായിരുന്നു ആ അപകടം നടന്നത്.

സ്ത്രീ കയറി നിന്നിരുന്ന ഗോവണി പെട്ടെന്ന് താഴേക്ക് വീണു, ആ സ്ത്രീ മുകളിലെ ബീമിൽ പിടിച്ചു അവർ അപകടകരമായി വായുവിൽ തൂങ്ങിക്കിടന്നു. ഒരുപാട് നേരം അങ്ങനെ തൂങ്ങിനിൽക്കുക എന്നത് സാധ്യമല്ലായിരുന്നു. അപ്പോഴാണ് അവരുടെ ചെറിയ മകൻ കൃത്യസമയത്ത് ഇടപെട്ടത്.

തന്റെ അമ്മയുടെ നോക്കിക്കൊണ്ട് അവരുടെ ചെറിയ മകൻ ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. ഗോവണി വീഴുന്ന് ശ്രദ്ധിച്ച അവൻ വേഗം ഓടി അമ്മയ്ക്കരികിലെത്തി അമ്മയെ താഴെ വീഴാതെ രക്ഷിച്ചു. തെന്നിമാറി താഴെ വീണ ഗോവണി ഉയർത്താൻ അവൻ പരമാവധി ശ്രമിച്ചു, ഗോവണി എടുത്ത് അമ്മയുടെ കീഴിൽ വയ്ക്കാൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചു. ഭാഗ്യവശാൽ, അവൻ അതിൽ വിജയിക്കുകയും വലിയ ഒരു അപകടത്തിൽ നിന്ന് അമ്മയെ രക്ഷിക്കുകയും ചെയ്തു.

"ഈ കൊച്ചുകുട്ടിയുടെ ബുദ്ധിയും ധൈര്യവും എത്ര പ്രശംസിച്ചാലും മതിയാകില്ല" എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. എന്തായാലും ഈ ഒരു ചെറുപ്രായത്തിൽ എങ്ങനെയാണ് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് എന്നാണ് കമന്റുകളിൽ. ഇതുപോലൊരു മകനെ കിട്ടിയ ആ സ്ത്രീ ഭാഗ്യം ചെയ്തവൾ തന്നെയെന്നാണ് ചില കമന്റ്.












Click it and Unblock the Notifications