Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമ്പിനെ തിന്നുന്ന മാന്‍! സോഷ്യല്‍ മീഡിയയ്ക്ക് അത്ഭുതം; എന്താ വിശ്വാസം വരുന്നില്ലേ?

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും പ്രചരിക്കുന്ന വീഡിയോ കണ്ടാല്‍ നമ്മള്‍ ശരിക്കും ഞെട്ടിപ്പോകും. ഓരോ വീഡിയോയും കാണുമ്പോള്‍ ഇതൊക്കെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്ന് നമ്മള്‍ ചിന്തിച്ചു പോകും. ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മാന്‍ പാമ്പിനെ തിന്നുന്ന വീഡിയോയാണ് അത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയെ ശരിക്കും ഞെട്ടിച്ചു. കാരണം, മാന്‍ സസ്യഭുക്കുകളായാണ് അറിയപ്പെടുന്നത്. കൂടാതെ മാന്‍ ഒരു പാമ്പിനെ ഭക്ഷിക്കുന്നത് നമ്മള്‍ ആരും കണ്ടിട്ടുമില്ല. എന്നാല്‍ ഈ മാന്‍ പാമ്പിനെ തിന്നുന്നത് കണ്ടതോടെ ഇടയ്ക്ക് മാംസം കഴിക്കാറുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

viral video

image credit: twitter

ഐ എഫ് എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വനമേഖലയില്‍ റോഡരികില്‍ നില്‍ക്കുന്ന മാന്‍ പാമ്പിനെ ഭക്ഷിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.

എന്നാല്‍ മാനിന്റെ ശരീരത്തില്‍ ഫോസ്ഫറസ്, കാല്‍സ്യം, ഉപ്പ് തുടങ്ങിയ ധാതുക്കളുടെ കുറവുള്ളതായി വരുമ്പോഴാണ് അവ മാംസ കഴിക്കുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നത്. നാഷണല്‍ ജിയോഗ്രാഫിക് പറയുന്നത് ശൈത്യകാലത്തോ അല്ലെങ്കില്‍ അവ ജീവിക്കുന്ന ചുറ്റുപാടുകളില്‍ സസ്യങ്ങളുടെ കാര്യത്തില്‍ കുറവ് സംഭവിക്കുമ്പോഴോ ആണെന്നാണ്.

സയന്‍സ് ഗേള്‍ എന്ന മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മാന്‍ മാംസം കഴിക്കുന്ന സാഹചര്യത്തെ കുറിച്ചും അവര്‍ വിശദീകരിക്കുന്നുണ്ട്. 'മാന്‍ സസ്യഭുക്കുകളാണ്, എന്നാല്‍ സെല്ലുലോസ് പോലുള്ള കഠിനമായ സസ്യ പദാര്‍ത്ഥങ്ങളെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന റൂമന്‍ കാരണം അവയെ റൂമിനന്റുകളായി തരംതിരിക്കുന്നു. എന്നാല്‍ സസ്യ ഭക്ഷണം കുറവാണെങ്കില്‍ അല്ലെങ്കില്‍ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ അഭാവമുണ്ടെങ്കില്‍ അവ മാംസം ഭക്ഷിക്കുന്നു- സയന്‍സ് ഗേള്‍ ട്വിറ്ററില്‍ കുറിച്ചു.

വൈറലായ വീഡിയോ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ആര്‍ക്കും ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് മിക്ക സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+