വിവാഹ ഫോട്ടോഷൂട്ടിനിടെ ട്വിസ്റ്റ്; വരന്റെ കയ്യില്‍ വധുവിന് പകരം കുരങ്ങ്, ഒടുവില്‍ സംഭവിച്ചത് കണ്ടോ
അടുത്ത കാലത്തായി വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭികക്കാറുള്ളത്. വ്യത്യസ്തമായി ഒരുക്കുന്ന ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹമെന്നത് എല്ലാരുടെയും ജീവിതത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട മുഹൂര്‍ത്തമായതുകൊണ്ട് തന്നെ അവ അടിപൊളിയായ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി വെഡിംഗ് ഫോട്ടോഷൂട്ടുകളൊക്കെ നടത്താറുള്ളത്.

എന്നാല്‍ ചിലതൊക്കെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. സാഹസങ്ങള്‍ കാണിച്ച് അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന വിവാഹ ഫോട്ടോഷൂട്ടുകളും അനുവധിയാണ്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടക്കം ചിരിപടത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ വൈറലാകുന്നത്.

ഒരു വിവാഹ ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിതമായി ഒരു കുരങ്ങും അതിന്റെ കുട്ടിയും ഫ്രെയിമിലേക്ക് വരുന്നതാണ് വീഡിയോയിലുള്ളത്. ദമ്പതികളുടെ വിവാഹ ഫോട്ടോ ഷൂട്ട് ഈ കുരങ്ങന്‍ തടസ്സപ്പെടുത്തിയപ്പോള്‍, ആദ്യം അവര്‍ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് അവരുടെ മുഖത്ത് ചിരി പടര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

വധുവും വരനും റൊമാന്റിക് മൂഡില്‍ ഒരു ഫോട്ടോ എടുക്കുമ്പോഴാണ് ഈ വിരുകതന്‍ അവിടേക്ക് എത്തിയത്. ഒരു കാട്ടിനുള്ളിലെ നടപ്പാലത്തിന് മുകളില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. ആദ്യം കുരങ്ങ് വധുവിന്റെ ഫ്രോക്കില്‍ കയറിപിടിക്കുകയാണ് ചെയ്തത്. എന്നാല്‍ ആദ്യം ഇത് കമ്ട് വധു പേടിച്ച് പിന്മാറുകയാണ് ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ വരന്റെ അടുത്തേക്കായി കുരങ്ങന്റെ പോക്ക്. പുള്ളിക്ക് കൈകൊടുത്ത കുരങ്ങന്‍ നേരെ ദേഹത്ത് കയറി ഇരുന്നു. ഒരു അക്രമ സ്വഭാവവും കാണിക്കാതെ വളരെ സ്‌നേഹത്തോടെയായിരുന്നു കുരങ്ങ് വരനെ സമീപിച്ചത്. തിരിച്ച് വരനും അതേ രീതിയില്‍ തന്നെയാണ് കുരങ്ങിനെ സമീപിച്ചത്.

ശാന്തനായ വരന്‍ അവരെ പിടിച്ച് പുഞ്ചിരിക്കുകയും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പിന്നീട്, വധുവും കുരങ്ങിനെ ആര്‍ദ്രമായി ലാളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍ മനസിനെ കുളിര്‍മ്മ അണിയിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. വീഡിയോ കണ്ട എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടുകയും ചെയ്തു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. നിലവില്‍, ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമായി വീഡിയോയ്ക്ക് 2 ദശലക്ഷത്തിലധികം വ്യൂസുമുണ്ട്. കുരങ്ങന്‍ വന്ന് മടിയില്‍ ഇരുന്നപ്പോള്‍ വരന്റെ ശാന്തതയെ ഒരു പെണ്‍കുട്ടി അഭിനന്ദിച്ചു. അവള്‍ക്ക് ശാന്തനായ ഒരു മനുഷ്യനെ വിവാഹം കഴിക്കാന്‍ സാധിച്ചു എന്നാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കമന്റായി കുറിച്ചത്.

പലരും വരനെ അഭിനന്ദിച്ചാണ് കമന്റുകള്‍ പങ്കുവച്ചത്. അദ്ദേഹം എത്ര ശാന്തനാണെന്നാണ് പലരും പറയുന്നത്. ഇവര്‍ ഭാഗ്യം ചെയ്ത പങ്കാളികളാണെന്നാണ് മറ്റ് ചിലര്‍ കുറിക്കുന്നത്. ഇത്ര മനോഹരമായ ഒരു കാഴ്ച ഏത് വിവാഹ ഷൂട്ടിന് ലഭിക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിട്ടുണ്ട്.
image credit: she_saidyes insta












Click it and Unblock the Notifications