Get Updates
Get notified of breaking news, exclusive insights, and must-see stories!

Video:സെക്കന്റുകൾ കൊണ്ട് മാലയും ചൂണ്ടി സ്ഥലംകാലിയാക്കി; ജയിലുമില്ല കേസുമില്ല; കള്ളനെ കണ്ടാൽ ഞെട്ടും

മോഷണം കണ്ടാൽ ആരായാലും അമ്പരക്കും. ജ്വല്ലറിയിൽ ഡിസ്‌പ്ലേ വെച്ചിരിക്കുന്ന ഡയമണ്ട് നെക്ലേസ് ആണ് മോഷിടിക്കുന്നത്.

Viral video

കഴിഞ്ഞദിവസം പാതി വഴിയിൽ വെച്ച് ജ്വല്ലറി കവർച്ച ഉപേക്ഷിച്ച് ഉടമയോട് ക്ഷമ ചോദിച്ച് കത്തെഴിതി വെച്ച് തിരിച്ചുപോയ കള്ളന്മാരെക്കുറിച്ചുള്ള വാർത്ത സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ മറ്റൊരു മോഷണ ശ്രമത്തെക്കുറിച്ചുള്ള വാർത്തയാണ് ചർച്ചയാകുന്നത്. വാർത്ത മാത്രമല്ല ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

പലതരം മോഷണ വാർത്തകളും വിദ​ഗ്ധമായി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിന് മുമ്പും ഇങ്ങനെ വൈറൽ ആയിട്ടുണ്ട്. പക്ഷേ ഇത് അത്തരത്തിലുള്ള ഒരു മോഷണമല്ല. മാല മോഷിടിച്ച് സ്ഥലം വിടുന്ന ആളെ കണ്ടാൽ എന്തായാലും എല്ലാവരും ഞെട്ടും.

വൈറൽ വീഡിയോ

വൈറൽ വീഡിയോ

ഐപിഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഹിംഗങ്കർ ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ഈ മോഷണം കണ്ടാൽ ആരായാലും അമ്പരക്കും. ജ്വല്ലറിയിൽ ഡിസ്‌പ്ലേ വെച്ചിരിക്കുന്ന ഡയമണ്ട് നെക്ലേസ് ആണ് മോഷിടിക്കുന്നത്. ഇനി മോഷ്ടിക്കുന്നത് ആരാണെന്ന് അറിയണ്ടേ. ഒരു എലി. മാല കവരുന്ന എലിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

എലി കള്ളൻ..

എലി കള്ളൻ..

30 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ, ഒരു ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാല ഒരു എലി മോഷ്ടിക്കുന്നതായി കാണാം. ജ്വല്ലറിയുടെ ചുമരിന്റെ വിടവിൽ നിന്ന് എലി ഓടിയെത്തുന്നതും കുറച്ച് നേരം അവിടെ നോക്കുന്നതും പിന്നാലെ നെക്ലേസ് സ്റ്റാൻഡിലേക്ക് ചാടി മാല കടിച്ചെടുത്ത് പോകുന്നതും വീഡിയോയിൽ കാണാം.

 എന്നാൽ സംഭവം എവിടെ നടന്നത് വിവരമില്ല.

എന്നാൽ സംഭവം എവിടെ നടന്നത് വിവരമില്ല.

എന്നാലും എലി...ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടുമില്ല, പക്ഷേ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി..ഏകദേശം 30,000 ലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. നിരവധി പേർ വീഡിയോക്ക് താഴെ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.

എങ്ങനെ പിടികൂടും..

എങ്ങനെ പിടികൂടും..

വന്നുവന്ന് എലുികളും മോഷ്ടിക്കാൻ തുടങ്ങിയോ, കണ്ടു ഇഷ്ടമായി അതുകൊണ്ട് പോയി, കയ്യിൽ പണമില്ല അതുെകാണ്ട് അടിച്ചോണ്ട് പോയി എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി ഇവനെ പൊക്കാൻ ഏതൊക്കെ എലികളെയാണ് കസ്റ്റഡിയിൽ എടുക്കേണ്ടത്. എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് വരുന്നത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+