Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കളിച്ചുല്ലസിച്ച് കാട്ടാന; വീഡിയോ വൈറല്‍

പ്രായം എത്ര ആയാലും ആനയെ കാണുമ്പോഴുള്ള കൗതുകം അത് വേറെ തന്നെയാണ്. റോഡിലൂടെ ഒരു ആന പോകുന്നത് കണ്ടാല്‍ തന്നെ ആനയെ ഒന്ന് കാണാന്‍ നമ്മള്‍ ഓടിച്ചെല്ലും. സര്‍ക്കസിലൊക്കെ ആന കളിക്കുന്ന ചില കൃ നമ്പറുകള്‍ കാണാറില്ലേ..അതൊക്കെ ഒരുപാട് നളുകള്‍ പരിശീലനം കൊടുത്ത ആനകളാവും.

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലായിരിക്കുന്നത് ഒരു ആനയാണ്. മനസ്സ് നിറയ്ക്കുന്ന മവോഹരമായ ഒരു വീഡിയോ. ഇതിനോടകം തന്നെ 30000 ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഒരുപാട് ഷെയറുകളും പോയിട്ടുണ്ട്. കമന്റുകള്‍ ആണെങ്കില്‍ വന്നുകൊണ്ടിരിക്കുകയാണ്. 30 സെക്കന്റുകള്‍ മാത്രം ഉള്ള ആ വീഡിയോ എന്താണെന്ന് അറിയേണ്ടേ..

1

കുട്ടികളുടെ പാര്‍ക്കില്‍ കളിക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അതും നാട്ടാനയല്ല കാട്ടനയാണ്. ആന വളരെ സൗമ്യമായി കുട്ടികളുടെ ഊഞ്ഞാലില്‍ കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അത് ഊഞ്ഞാലാട്ടങ്ങള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, പിന്നിലെ കാലുകൊണ്ട് കളിയായി അവ ചവിട്ടുന്നു.

2

ഗുവാഹത്തിയിലെ നരേംഗി ആർമി കന്റോൺമെന്റിനുള്ളിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. നരേംഗി ആർമി കന്റോൺമെന്റ് പ്രദേശത്ത് കാട്ടാനക്കൂട്ടം വഴിതെറ്റി ഹൈവേകളിൽ ഇറങ്ങുന്നതും പതിവാണ്.ഭക്ഷണം തേടി സമീപത്തെ അംചാങ് വന്യജീവി സങ്കേതത്തിൽ നിന്ന് ആന കന്റോൺമെന്റിലേക്ക് കടന്നതാകാമെന്ന് നാട്ടുകാർ പറഞ്ഞു.

3

കഴിഞ്ഞ മാസം മറ്റൊരു കാട്ടാനയും സോഷ്യൽമീഡിയയിൽ ഇതുപോലെ വൈറലായിരുന്നു. സൈനിക ക്യാമ്പിലെത്തിയ കാട്ടാന ഫുട്ബോൾ കളിക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയത്.. സൈനിക ക്യാമ്പിൽ ഫുട്ബോൾ കളിക്കുന്നത് കണ്ട ആന , കളിയിൽ ചേരാൻ റോഡ് മുറിച്ചുകടന്നു വരുന്നതാണ് വീഡിയോ.

5

ആരോ പന്ത് ആനയ്ക്ക് കൈമാറുന്നുതും ആന പിന്നിലെ കാലുകൾ കൊണ്ട് പന്ത് തിരിച്ച് അടിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ആന പിന്നീട് വിടപറയുന്നതുപോലെ തുമ്പിക്കൈ ഉയർത്തി കാണിക്കുന്നതായും കാണാമായിരുന്നു...ഇപ്പോൾ വീണ്ടും ഒരു കാട്ടാന കൂടി താരമായിരിക്കുകയാണ്

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+