കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി യുവതി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറല്‍ വീഡിയോ

Google Oneindia Malayalam News

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതും കയറുന്നതും എത്ര മാത്രം അപകടം പിടിച്ചതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ചെറിയ സമയ ലാഭത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം ചിലപ്പോള്‍ ജീവന്‍ വരെ നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും ആളുകള്‍ ഇത്തരം പ്രവര്‍ത്തിയില്‍ നിന്ന് പിന്നോട്ടുപോകില്ല. അതിന് ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ.

1

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് സംഭവിക്കുന്നതാണ് വീഡിയോയിലുള്ളത്. അശ്രദ്ധയോടെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങുന്ന ഈ സ്ത്രീ അപകടത്തില്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്. വേഗതിയാണ് ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നത്. പ്ലാറ്റ്‌ഫോമിലും യാത്രക്കാരുടെ തിരക്കുണ്ട്.

2

ആഗ്രഹിച്ച കാര്യങ്ങള്‍ കണ്‍മുന്നില്‍, അനുകൂല സമയത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ നിങ്ങള്‍ആഗ്രഹിച്ച കാര്യങ്ങള്‍ കണ്‍മുന്നില്‍, അനുകൂല സമയത്തിന്റെ നാളുകള്‍; ഈ രാശിക്കാരാണോ നിങ്ങള്‍

ഈ സമയത്താണ് യുവതി ഒന്നും നോക്കാതെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത്. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയാണ്. ഇങ്ങനെ ഇറങ്ങാന്‍ ശ്രമിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ റെയില്‍ പാളത്തിലേക്ക് വീണ മരണം സംഭവിക്കാറാണ് പതിവ്. എന്നാല്‍ കൃത്യസമയത്ത് പരിസരത്തുണ്ടായിരുന്നു ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ ധൈര്യം ഈ സ്ത്രീയെ രക്ഷിച്ചു.

3

ഗവര്‍ണറോട് അപേക്ഷിച്ച് വാര്‍ത്താസമ്മേളനം കൊടുക്കുന്ന മാധ്യമങ്ങള്‍ ദു:ഖിക്കും; മുന്നറിയിപ്പുമായി നികേഷ് കുമാര്‍ഗവര്‍ണറോട് അപേക്ഷിച്ച് വാര്‍ത്താസമ്മേളനം കൊടുക്കുന്ന മാധ്യമങ്ങള്‍ ദു:ഖിക്കും; മുന്നറിയിപ്പുമായി നികേഷ് കുമാര്‍

പ്ലാറ്റ്‌ഫോമിലൂടെ നിരങ്ങി പോകുന്ന സ്ത്രീയെ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. വീഡിയോ വൈറലായതോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

4

പ്രധാനമന്ത്രി സ്ഥാനത്തെത്തുമ്പോഴും ഋഷി സുനക്കിന് കറയായി ചില വിവാദങ്ങള്‍പ്രധാനമന്ത്രി സ്ഥാനത്തെത്തുമ്പോഴും ഋഷി സുനക്കിന് കറയായി ചില വിവാദങ്ങള്‍

ആര്‍ പി എഫ് തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. മുസാഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഈ സംഭവം നടന്നതെന്ന് ആര്‍ പി എഫ് ട്വിറ്ററില്‍ കുറിച്ചു. ഇത്തരം അപകടം പിടിച്ച പ്രവൃത്തികള്‍ ഇനി ചെയ്യരുതെന്ന മുന്നറിയിപ്പും ആര്‍ പി എഫ് നല്‍കുന്നുണ്ട്. ഒരു ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ 6,100 ഓളം വ്യൂസും് 860-ലധികം ലൈക്കുകളും ലഭിച്ചു.

English summary
Viral Video: A young woman who jumped from a moving train and RPF officers save her life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X