വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍
ദില്ലി: സോഷ്യല്‍ മീഡിയ പല തരം വീഡിയോകളുടെ ഒരു കേന്ദ്രം കൂടിയാണ്. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരു കുട്ടി പഠിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. ചിരിപ്പിച്ച കമന്റുകളാണ് ഇതിന് പിന്നാലെ വന്നിരിക്കുന്നത്. ഈ വീഡിയോയിലെ ആണ്‍കുട്ടിയുടെ ഭാവഭേദങ്ങളാണ് വൈറലായിരിക്കുന്നത്.
ഈ മടി ചെറുപ്പത്തില്‍ എല്ലാവര്ക്കും പതിവുള്ളതാണെന്നും, നമ്മളൊക്കെ എത്ര ചെയ്തിരിക്കുന്നുവെന്നുമാണ് കമന്റ്. നമ്മുടെയൊക്കെ കുട്ടിക്കാലം ഓര്‍മിപ്പിക്കുന്ന വീഡിയോ കൂടിയാണിത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: gulzar sahab twitter page
വീഡിയോയില്‍ ഒരു ചെറിയ ആണ്‍കുട്ടി അമ്മയോട് കരഞ്ഞ് പറയുന്നതാണ് ഉള്ളത്. ഞാന്‍ ഇനി പഠിക്കാനില്ലെന്നാണ് കുട്ടി പറയുന്നത്. കുട്ടിയുടെ കരച്ചിലും ഭാവങ്ങളുമെല്ലാം ചിരി പൊട്ടിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഹിന്ദി അക്ഷരങ്ങള്‍ പഠിക്കാനുള്ള ശ്രമങ്ങളാണ് ഈ വീഡിയോയില്‍ നടക്കുന്നത്. എന്നാല്‍ പഠിച്ച് മടുത്ത കുട്ടി താന്‍ ഇല്ലെന്ന് തീര്‍ത്ത് പറയുകയായിരുന്നു. തനിക്കിനി ഹിന്ദി അക്ഷരങ്ങള്‍ പഠിക്കേണ്ടെന്ന് കരഞ്ഞ് കൊണ്ടാണ് കുട്ടി പറയുന്നത്. ശരിക്കും മടുത്ത് പോയെന്ന് കുട്ടിയുടെ മുഖത്ത് നിന്ന് മനസ്സിലാക്കാം.

image credit: gulzar sahab twitter page
പഠിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ആകെ ബഹളം വെക്കുകയാണ് ഈ കുട്ടി. അതേസമയം എന്തുകൊണ്ട് താന്‍ പഠിക്കില്ലെന്നതിന് കുട്ടി പറഞ്ഞ കാരണമാണ് ചിരിക്ക് വഴിയൊരുക്കിയത്. കരഞ്ഞ് കണ്ണ് കലങ്ങിയിരിക്കുന്ന മകനെ നോക്കി അമ്മ എന്തൊക്കെയോ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് പഠിക്കേണ്ടെന്ന് ഈ കുട്ടി വീഡിയോയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഉടന്‍ തന്നെ എന്താണ് കാരണമെന്ന് അമ്മ ചോദിക്കുന്നുണ്ട്. ഇങ്ങനെ പഠിച്ചാല്‍ ജീവിതം മുഴുവന്‍ താന്‍ വയസ്സനായി പോവുമെന്നായിരുന്നു കുട്ടിയുടെ ചിരിപ്പിക്കുന്ന മറുപടി.

image credit: gulzar sahab twitter page
ഗുല്‍സാര്‍ സാഹിബ് ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം അഞ്ച് ലക്ഷം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. ഹിന്ദി പഠിച്ച് പഠിച്ച്, തനിക്ക് വയസ്സായി പോകുമെന്ന് കുട്ടി പറയുന്നുണ്ട്. പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മയ്ക്ക് ഭ്രാന്താണെന്നും കുട്ടി പറയുന്നുണ്ട്. പൊട്ടിച്ചിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും വേണോ. കുട്ടിയുടെ ബുദ്ധിമുട്ട് ആരുമെന്താണ് മനസ്സിലാക്കാത്തത് എന്നാണ് പലരുടെയും ചോദ്യം. വളരെ ക്യൂട്ടായിട്ടുള്ള കുട്ടിയാണിതെന്നും കമന്റുകളുണ്ട്. കുട്ടി പറഞ്ഞത് ശരിയാണ്, ഇങ്ങനെ പഠിച്ചാണ് നമ്മള് വയസ്സന്മാരായി പോയതെന്നും ഒരാള്‍ കുറിച്ചു.

image credit: gulzar sahab twitter page
ഹൃദയഭേദകം, പാവം കുട്ടി, ഇത്രയധികം പഠനഭാരം വരുന്നത് കൊണ്ടാണ് കുട്ടിക്ക് വിഷമം വന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പദ്രായത്തില്‍ അടിമുടി മാറ്റം വേണമെന്നും ഒരു യൂസര്‍ കമന്റ് ചെയ്തു. കുട്ടികള്‍ സ്കൂളില്‍ വരാന്‍ തോന്നുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഉപദേശിച്ചവരുണ്ട്. കുട്ടികള്‍ക്ക് പഠനം ആസ്വദിക്കാന്‍ സാധിക്കണം. 98 ശതമാനം മാര്ക്കുണ്ടായത് കൊണ്ട് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കില്ലെന്നും കമന്റുകളുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കുള്ള സിലബസുകള്‍ കഠിനമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications