യുവതി വിവാഹം കഴിച്ചത് പാവയെ: ഇപ്പോള്‍ രണ്ടാമതും ഗര്‍ഭിണി, അമ്പരന്ന് സോഷ്യല്‍ മീഡിയ
ലോകത്ത് പല രാജ്യങ്ങളിലും വിചിത്രമായ രീതിയില്‍ വിവാഹം നടക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ വിശ്വാസങ്ങളുടെ പേരിലാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരം വിചിത്രമായ ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തവളയെയും മറ്റ് മൃഗങ്ങളെയും യുവതി- യുവാക്കള്‍ വിവാഹം ചെയ്‌തെന്ന വാര്‍ത്ത അടുത്ത കാലങ്ങളായി പുറത്തുവന്നിരുന്നു.
കൂടാതെ വിവിധ ജാതക ദോഷങ്ങളെ തുടര്‍ന്ന് മരങ്ങളും മറ്റ് വൃക്ഷങ്ങളെയും വിവാഹം കഴിക്കുന്ന ആചാരത്തെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ബ്രസീലില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍ എല്ലാവരെയും ശരിക്കും ഞെട്ടിക്കും. ബ്രസീല്‍ സ്വദേശിയായ റോച്ച മോറേസ് എന്ന യുവതി വിവാഹം ചെയ്തിരിക്കുന്നത് ഒരു പാവയെയാണ്. ടിക് ടോക് താരം കൂടിയായ റോച്ച ഇതേ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ ഇപ്പോഴിതാ റോച്ച പറയുന്ന കാര്യങ്ങള്‍ എല്ലാവരിലും അമ്പരപ്പുണ്ടാക്കും. പാവയെ വിവാഹം കഴിച്ച താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നാണ് റോച്ച പറയുന്നത്. ടിക് ടോക്കിലൂടെയാണ് റോച്ച ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതുകൂടാതെ മറ്റ് വിചിത്രമായ കാര്യങ്ങളും റോച്ച പങ്കുവയ്ക്കാറുണ്ട്.
റോച്ച പാവയെ വിവാഹം കഴിച്ചത് വലിയ ആഘോഷത്തോടെയായിരുന്നു. 250ല്‍ കൂടുതല്‍ ആളുകള്‍ അന്നത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ വിവാഹത്തിന് ശേഷം റോച്ച തനിക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരുന്നു. അന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് റോച്ച ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിന് ശേഷം താന്‍ വിവാഹം കഴിച്ച പാവ തന്നെ ചതിച്ചെന്നും റോച്ച വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹ ജീവിതം തകരാന്‍ പോകുകയാണെന്നും റോച്ച പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഒടുവിലായി റോച്ച പരയുന്നത് തങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നാണ്. പെണ്‍കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആണ്‍കുഞ്ഞ് ജനിച്ചാലും തങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് റോച്ച പറയുന്നു.
ആണ്‍ കുഞ്ഞായാലും പെണ്‍കുഞ്ഞായാലും ഞങ്ങള്‍ ഒരുപോലെ സ്‌നേഹിക്കും. മാര്‍സെലോ എന്ന പാവ തന്നെ ചതിച്ചെന്നാണ് റോച്ച നേരത്തെ പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്നും റോച്ച പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞുണ്ടാകാന്‍ പോകുന്ന കാര്യം അറിഞ്ഞതോടെ ഞങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കുറവുണ്ടായിട്ടുണ്ടെന്ന് റോച്ച പറയുന്നു.
അതേസമയം, റോച്ച പറയുന്ന കാര്യം ഇതുവരെ ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. റോച്ച എല്ലാവരെയും പറ്റിക്കുകയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. പാവയെ വിവാഹം കഴിച്ച സ്ത്രീ എങ്ങനെയാണ് ഗര്‍ഭിണിയായതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇവര്‍ പ്രശസ്തിക്ക് വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.












Click it and Unblock the Notifications