Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral video: ചേട്ടന്റെ സര്‍പ്രൈസ് സമ്മാനം; കണ്ണുനിറഞ്ഞ് കെട്ടിപ്പിടിച്ച് അനിയത്തിക്കുട്ടിയുടെ സന്തോഷം

സമ്മാനങ്ങള്‍ ഇഷ്ടപ്പെടാത്ത ആരാണുള്ളത്. അത് പ്രിയപ്പെട്ടവരുടെ കയ്യില്‍ നിന്നും പ്രതീക്ഷിക്കാത്ത സമയത്ത് ലഭിച്ചാലോ ഇരട്ടിമധുരം അല്ലേ. സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ സര്‍പ്രൈസ് ആയി സമ്മാനം നല്‍കി ഞെട്ടിക്കുന്ന ഒരുപാട് വീഡിയോ നമ്മള്‍ കണ്ടിട്ടുമുണ്ടാകും. കാമുകന്‍ കാമുകിക്കും, അച്ഛനും അമ്മയ്ക്കും മക്കളും ഭര്‍ത്താവിന് ഭാര്യയും അങ്ങനെ വൈറലായ ഒരുപാട് വീഡിയോ നമ്മള്‍ കണ്ടുകാണും.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കലിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഇവിടെ ഏട്ടനാണ് തന്റെ സഹോദരിക്ക് സര്‍പ്രൈസ് നല്‍കുന്നത്. ആദ്യം ചിരിച്ചുതുടങ്ങുന്ന സഹോദരി പിന്നീട് സന്തോഷം കൊണ്ട് കരയുകയാണ്, ഇത് കണ്ട് ഏട്ടന്റെ കണ്ണുകളും നിറയുന്നു. ഇനി എന്ത് സമ്മാനമാണ് അനിയത്തിക്ക് ആ ഏട്ടന്‍ നല്‍കിയതെന്ന് നോക്കിയാലോ

1

ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്@ aishwarya_bhadane ആണ് തന്റെ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 'കലര്‍പ്പില്ലാത്ത സ്‌നേഹം. ആദ്യ സവാരി,'' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അവള്‍ പോസ്റ്റ് ചെയ്തു. സഹോദരി ഒരു പെട്ടി തുറക്കുന്നതും അതിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു കൂട്ടം താക്കോല്‍ കണ്ട് ആശ്ചര്യപ്പെടുന്നതുമാണ് വീഡിയോയില്‍. ചെറിയ ഒരുപെട്ടിയാണ്. ‌

3

പെണ്‍കുട്ടി അത് അത്ഭുത്തോടെ തുറക്കുന്നു . പെണ്‍കുട്ടിയുടെ അടുത്ത് സഹോദരന്‍ നില്‍ക്കുന്നുമുണ്ട്. തുറന്നുകഴിഞ്ഞപ്പോള്‍ താക്കോല്‍ ആയിരുന്നു അതില്‍....അവളുടെ അരികില്‍ നില്‍ക്കുന്ന അവളുടെ സഹോദരന്‍, സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു പുതിയ സ്‌കൂട്ടിയിലേക്ക് നോക്കുന്നു...അതായിരുന്നു ചേട്ടന്‍ അവള്‍ക്ക് നല്‍കിയ സമ്മാനം, ആദ്യം ചിരിക്കുന്ന പെണ്‍കുട്ടി കരയുകയാണ്..ഇത് കണ്ട് ഏട്ടനും കരയുന്നു.

3


കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പങ്കിട്ടതിന് ശേഷം, ക്ലിപ്പ് 10 ദശലക്ഷത്തിനടുത്ത് ആളുകൾ കണ്ടു. പോസ്റ്റിന് നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. വീഡിയോയോട് പ്രതികരിക്കുന്നതിനിടയിൽ ആളുകൾ പലതരം കമന്റുകൾ പോസ്റ്റ് ചെയ്തു.
അനിയത്തിയെ ഇത്രമാത്രം സ്നേഹിക്കുന്ന ആ സഹോദരന് സല്യൂട്ട് എന്നാണ് ഒരാൾ കുറിച്ചത്...

4

എന്ത് മനോഹരമായിട്ടാണ് ആ സഹോദരൻ തന്റെ സഹോദരിയെ സ്നേഹിക്കുന്നു..എന്നും ഇവർക്കിടയിൽ ഈ സ്നേഹം ഉണ്ടാകട്ടേ എന്നാണ് ഒരാളുടെ കമന്റ്....അനിയത്തിക്ക് ഇത്ര നല്ല സർപ്രൈസ് ഒരുക്കിയ ചേട്ടന് സോഷ്യൽമീഡിയ കയ്യടിക്കുകയാണ്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+