Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് വല്ലാത്ത ചതിയായിപ്പോയി': ചുണ്ടുകള്‍ സുന്ദരമാക്കാന്‍ സൗജന്യ ട്രീറ്റ്‌മെന്റ്, ഒടുവില്‍ സംഭവിച്ചതോ...

സൗന്ദര്യ സംരക്ഷണത്തിന് ഏത് വഴിയും തിരഞ്ഞെടുക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ ലക്ഷങ്ങള്‍ ചെലവാക്കി പല ശസ്ത്രക്രിയകള്‍ ചെയ്യും. മറ്റ് ചിലര്‍ നാട്ടിലെ ഏറ്റവും വിലകൂടിയ ക്രീമുകള്‍ വാരിത്തേക്കും. ഇത്തരം പ്രവൃത്തികള്‍ പല ദോഷങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുഖം ആഗ്രഹിച്ച രൂപത്തിലാക്കാന്‍ ട്രീറ്റ്‌മെന്റ് ചെയ്തിട്ട് ഒടുക്കം പണി കിട്ടിയ യുവതി തന്റെ അനുഭവം വെളിപ്പെടുത്തുകയാണ്...

സ്ത്രീകള്‍ തങ്ങളുടെ ചുണ്ടുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇഞ്ചക്ഷനുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഇഞ്ചക്ഷന്‍ ചെയ്യുന്നതോടെ ചുണ്ടുകളുടെ വലുപ്പം വര്‍ദ്ധിക്കും. വിദേശ രാജ്യങ്ങളിലും ഈ ചികിത്സയ്ക്ക് വലിയ പ്രചാരമാണ്. ഇന്ത്യയിലും ഇപ്പോള്‍ നിരവധി പേരാണ് ഈ ചികിത്സ ചെയ്യുന്നത്. ബോളിവുഡ് സിനിമ താരങ്ങള്‍ ഇതുവഴി ചുണ്ടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

women

വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ട കാര്യമാണിത്. എന്നാല്‍ മാത്രമേ കൃത്യമായ ഫലം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇത് ചെയ്യുന്നത് പിഴച്ചാലോ. എട്ടിന്റെ പണി കിട്ടും...അത് ഉറപ്പാണ്. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള 27കാരിക്കാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്തതിന് പിന്നാലെ പണി കിട്ടിയത് സൗജന്യമായി ചെയ്ത ഈ ട്രീറ്റ്‌മെന്റ് പിഴച്ചതോടെ യുവതിയുടെ ചുണ്ടു വീര്‍ത്തുവന്നു.

ജെസീക്ക ബുര്‍ക്കോ എന്ന യുവതിയാണ് ടിക് ടോക്ക് വീഡിയോയിലൂടെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്. ആറ് തവണ ട്രീറ്റ്‌മെന്റ് ചെയ്തതിന്റെ അനുഭവം ജെസീക്ക വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ അവസാനത്തെ ലിപ് ഫില്ലിംഗ് ട്രീറ്റ്‌മെന്റ് പാളിപ്പോയെന്നാണ് ജെസീക്ക പുതിയ വീഡിയോയില്‍ പറയുന്നത്. ഇപ്പോള്‍ ചുണ്ടുകള്‍ വീര്‍ത്ത അവസ്ഥയിലാണെന്ന് ജെസീക്ക പറയുന്നു .

തന്റെ ചുണ്ടുകള്‍ ആദ്യം എങ്ങനെയായിരുന്നെന്നും ജെസീക്ക പറയുന്നുണ്ട്. തന്റെ അവസാനത്തെ ലിപ് ഫില്ലിംഗ് സൗജന്യമായാണ് ലഭിച്ചതെന്നും പുതിയ ഒരു ഡോക്ടറെയാണ് താന്‍ കണ്ടതെന്നും ജെസീക്ക പറയുന്നു. ഇപ്പോള്‍ ചുണ്ട് പുറത്തുകാണിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇത് മാറ്റിയെടുക്കാന്‍ സാധിക്കുമോ എന്നുള്ള കാര്യമൊന്നും ജെസീക്ക പറയുന്നില്ല. ജെസീക്ക പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+