'ഇത്രയും ചെറിയ കാര്യത്തിന് ഇങ്ങനെ അടിച്ചാലോ'; പ്രധാന അധ്യാപികയെ പാടത്തിട്ട് ചവിട്ടിക്കൂട്ടി അധ്യാപികമാർ
പാറ്റ്‌ന: ഇന്നത്തെ കാലത്ത് സോഷ്യല്‍ ഒരു വീഡിയോ വൈറലാകാന്‍ ആത്ര സമയമൊന്നും വേണ്ട. കൗതകമുണര്‍ത്തുന്ന വീഡിയോയാണെങ്കില്‍ മണിക്കൂറുകള്‍ക്കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേര്‍ കാണും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കൗതകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. സ്‌കൂളിലെ ജനാലകള്‍ അടച്ചതിനെച്ചൊല്ലിയുള്ള ചെറിയ തര്‍ക്കം പ്രധാനാധ്യാപികയും രണ്ട് അധ്യാപകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.
ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപികമാര്‍ തമ്മില്‍ തല്ലിയത്. ഒരു അധ്യാപിക ക്ലാസ് മുറിയുടെ ജനാല അടയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ മറ്റേ അധ്യാപിക നിരസിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജാലകത്തിലൂടെ വിദ്യാര്‍ത്ഥികള്‍ അവരുടെ ഹെഡ്മിസ്ട്രസ് കാന്തി കുമാരിയും ടീച്ചര്‍ അനിത കുമാരിയും തമ്മിലുള്ള സംഘര്‍ഷം വീക്ഷിക്കുന്നുണ്ടായിരുന്നു.

image credit: twitter
സംഘര്‍ഷത്തിനിലെ അസഭ്യ വാക്കുകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കാന്തി കുമാരി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍, ടീച്ചര്‍ കൈയില്‍ ഒരു ചെരിപ്പുമായി പിന്നാലെ ഓടുകയും അത് കൊണ്ട് അധ്യാപികയെ അടിക്കാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു. പിന്നാലെ തന്നെ മറ്റൊരു അധ്യാപികയും ഇവരോടൊപ്പം സംഘര്‍ഷത്തില്‍ ചേരുകയും ചെയ്തു. ചെരുപ്പുകൊണ്ട് മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്.
രണ്ട് അധ്യാപികമാരും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ നരേഷ് പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും നരേഷ് കൂട്ടിച്ചേര്‍ത്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. ഈ അധ്യാപികമാരെയാണോ കുട്ടികള്‍ കണ്ടുപഠിക്കേണ്ടതെന്ന് പലരും കമന്റില്‍ ചോദിക്കുന്നു.












Click it and Unblock the Notifications