'ഇത് ഞങ്ങളുടെ ഏരിയ, ലോറിയില്‍ നിന്ന് കാട്ടാനകളുടെ ടോള്‍ പിരിവ്'; വൈറലായി വിഡിയോ
വന്യമൃഗങ്ങളുടെ വീഡിയോ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരുപാട് കൗതുകത്തോടെയാണ് ആളുകള്‍ ഇത്തരം വീഡിയോകള്‍ കാണാറുള്ളത്. ഇപ്പോഴിതാ കുറച്ച് ആനക്കൂട്ടങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. റോഡിലൂടെ ചരക്കുമായി പോകുന്ന ലോറിയെ തടഞ്ഞുനിര്‍ത്തി കരിമ്പ് കഴിക്കുന്ന ആനക്കൂട്ടങ്ങളാണ് വീഡിയോയിലുള്ളത്. കാട്ടിലൂടെ പോകുന്ന ലോറിയില്‍ നിന്ന് ആനക്കൂട്ടം ടോള്‍ പിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോയെ വിശേഷിപ്പിക്കുന്നത്.
image credit: Parveen Kaswan, IFS

മാനസിക ബുദ്ധിമുട്ട് തിരിച്ചറിയണം; ആ വാര്‍ത്തയുമായി എനിക്ക് ബന്ധമില്ല; പ്രചരിപ്പിക്കരുതെന്ന് നടി ദിവ്യ
ഐ എഫ് എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാനാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോ കണ്ടാല്‍ ആരായാലും ഒന്നു പുഞ്ചിരിച്ചു പോകും. കരിമ്പുമായി പോകുന്ന ലോറിയും ആനകളും നടുറോഡില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ലോറി അവരുടെ പ്രദേശത്ത് കൂടെ കടന്നുപോകുന്നതിന് ആനകള്‍ ടോള്‍ പിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഏകദേശം 69000 പേരാണ് ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്. ഈ വീഡിയോ കണ്ടിട്ട് ചിരി നിര്‍ത്തനാവുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുള്ളത്.

'മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഈ മനുഷ്യന്‍';
ഇതാദ്യമായല്ല സോഷ്യല്‍ മീഡിയയില്‍ ഇത്തരം വീഡിയോകള്‍ വൈറലാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളുടെ പാര്‍ക്കില്‍ കളിച്ചുല്ലസിക്കുന്ന ആനകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആന വളരെ സൗമ്യമായി കുട്ടികളുടെ ഊഞ്ഞാലില്‍ കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അത് ഊഞ്ഞാലാട്ടങ്ങള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, പിന്നിലെ കാലുകൊണ്ട് കളിയായി അവ ചവിട്ടുന്നു.

ഈ മനോഹരമായ വീഡിയോ ഇതിനോടകം തന്നെ 30000 ആളുകള്‍ കൂടുതല്‍ കണ്ടുകഴിഞ്ഞു. ഒരുപാട് ഷെയറും ചെയ്തിട്ടുണ്ട്. ഗുവാഹത്തിയിലെ നരേംഗി ആര്‍മി കന്റോണ്‍മെന്റിനുള്ളിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നരേംഗി ആര്‍മി കന്റോണ്‍മെന്റ് പ്രദേശത്ത് കാട്ടാനക്കൂട്ടം വഴിതെറ്റി ഹൈവേകളില്‍ ഇറങ്ങുന്നതും പതിവാണ്.ഭക്ഷണം തേടി സമീപത്തെ അംചാങ് വന്യജീവി സങ്കേതത്തില്‍ നിന്ന് ആന കന്റോണ്‍മെന്റിലേക്ക് കടന്നതാകാമെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications