ആഘോഷം അതിരുകടന്നാല്‍ ഇങ്ങനെയിരിക്കും; ഫോട്ടോഷൂട്ടിന് തോക്ക്, മുഖത്തേക്ക് തീ പടര്‍ന്നു
വിവാഹ ആഘോഷങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരുന്നത് ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. ചില ആഘോഷങ്ങളൊക്കെ അതിരുവിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. മറ്റ് ചിലതൊക്കെ ദുരന്തങ്ങളിലേക്കും അപകടങ്ങളിലേക്ക് എത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇപ്പോഴിതാ അതിരുകടന്ന ഒരു വിവാഹ ആഘോഷവും അതിന് പിന്നാലെയുണ്ടായ അപകടവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ ജുന്നറിലാണ് സംഭവം നടന്നത്. വിവാഹത്തിന് ശേഷം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു വധുവും വരനും. ഫോട്ടോ ഒന്ന് അടിപൊളിയാക്കാന്‍ ഇവര്‍ ചെയ്ത കാര്യങ്ങളാണ് ഇവര്‍ക്ക് വെല്ലുവിളിയായത്. ഫോട്ടോ ഒരു രസമുള്ളത് ആക്കാന്‍ രണ്ട് പേരും കയ്യില്‍ തോക്ക് പിടിച്ചു. ഈ തോക്ക് പൊട്ടിക്കുന്ന സമയത്തുണ്ടായ തീ വധുവിന്റെ മുഖത്തേക്ക് പടരുകയായിരുന്നു.

ഇത് കണ്ട് വേദിയിലുള്ളവര്‍ എല്ലാവരും ശരിക്കും ഒന്ന് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസിലായില്ല. തീ പടര്‍ന്നതിന് പിന്നാലെ വധു പ്രാണരക്ഷാര്‍ത്ഥം വരണമാല്യം വലിച്ചെറിഞ്ഞ് സ്റ്റേജിന്റെ പിന്നിലേക്ക് ഓടുകയായിരുന്നു. സംഭവത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
വിവാഹത്തിന് വേണ്ടി എന്തും കാണിച്ചാല്‍ ഇങ്ങനെ അപകടത്തില്‍പ്പെടുമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്. ഇങ്ങനെയുള്ള ഓരോ കോപ്രായം കാണിച്ച് അപകടം വിളിച്ചുവരുത്തരുതെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്. ജുന്നറിലെ ഒരു പ്രദേശിക ചാനലാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. വധു വരന്മാരുടെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 13 സെക്കന്റുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.












Click it and Unblock the Notifications