Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: സൈക്കിളില്‍ കുഞ്ഞിനേയും കൊണ്ടുപോകാന്‍ അമ്മയുടെ 'കണ്ടുപിടുത്തം' വൈറല്‍; കാരണം ഇത്

ഭിന്നശേഷിക്കാരിയായ തന്റെ മകൾക്ക് വേണ്ടി ഒരു റോബോട്ടിനെ കണ്ടുപിടിച്ച അച്ഛനെക്കുറിച്ച് ഈ അടുത്താണ് നമ്മൾ കേട്ടത്. സ്വന്തമായി ഭക്ഷണം എടുത്തുകഴിക്കാൻ കഴിയാത്ത മകൾക്ക് വേണ്ടി രോഗിയായ തന്റെ ഭാര്യയുടെ സങ്കടം കാണാൻ വയ്യാതെയാണ് കൂലിപ്പണിക്കാരനായ അച്ഛൻ റോബോട്ടിനെക്കുറിച്ചും ഒന്നും അറിയാഞ്ഞിട്ടു കൂടിയും ഒരു റോബോട്ടിനെ നിർമ്മിച്ചത്. ഇപ്പോൾ തന്റെ കുട്ടിക്ക് വേണ്ടി മറ്റൊരു കണ്ടുപിടിത്തം നടത്തിയ ഒരു അമ്മയെ പറ്റിയാണ് സോഷ്യൽമീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ് ആവശ്യകതയാണെന്ന എന്നാണല്ലോ പറയപ്പെടുന്നത്. അത് തെളിയിക്കുന്നതാണ് ഈ അമ്മയുടെ കണ്ടുപിടിത്തവും. തന്റെ കുഞ്ഞിനേ വേണ്ടി കൂടി ആയപ്പോൾ ഈ അമ്മയുടെ കണ്ടുപിടുത്തം കൂടുതൽ മികവുള്ളതാകുന്നു. വ്യവസാ. പ്രമുഖൻ ഹർഷ് ഗോയങ്ക പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്താണ് ആ അമ്മ തന്റെ കുഞ്ഞിന് വേണ്ടി കണ്ടെത്തിയതെന്നു നോക്കാം

1

റോഡിലൂടെ സൈക്കിൾ ചവിട്ടുന്ന അമ്മയാണ് വീഡിയോയിൽ ഉള്ളത്. പക്ഷേ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ആ സൈക്കിളിൽ അമ്മ തന്റെ കുട്ടിക്കായി പ്രത്യേകമുണ്ടാക്കിയ ചൈൽഡ് സീറ്റാണ്. സൈക്കിളിൽ കെട്ടിയ ഒരു ചെറിയ കുട്ടിക്കു വേണ്ടി മാത്രം വലിപ്പമുള്ള പ്ലാസ്റ്റിക് കസേര കൊണ്ട് അമ്മ പിൻസീറ്റ് ഉണ്ടാക്കി. കുട്ടിയും അമ്മയും സുഖമായി ഇരുന്ന് സവാരി ആസ്വദിക്കുന്നതാണ് വീഡിയോ.

2

വീഡിയോയ്‌ക്കൊപ്പം, "ഒരു അമ്മ തന്റെ കുട്ടിക്കുവേണ്ടി എന്താണ് ചെയ്യാത്തത്" എന്ന് ഗോയങ്ക എഴുതി. 9 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് കാണിക്കുന്നത് ജീവിതത്തിൽ എന്തും നേരിടാൻ‌ വേണ്ടത് ക്രിയാത്മകതയും മനസ്സുമാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. ‌ ഇതുവരെ, വീഡിയോ 1.4 ദശലക്ഷം കാഴ്ചകളും 5,636 ലൈക്കുകളും നിരവധി കമന്റുകളും നേടി. സ്ത്രീയുടെ സർഗ്ഗാത്മകതയിൽ ഇന്റർനെറ്റ് വളരെയധികം മതിപ്പുളവാക്കി. ഒരു ഉപയോക്താവ് എഴുതി, "എല്ലാ കണ്ടുപിടുത്തങ്ങളും തുടങ്ങുന്നത് ഒരു അമ്മയിൽ നിന്നാണ്, ഒരു കുട്ടിയെ സന്തോഷിപ്പിക്കാനുള്ള അവളുടെ നൂതനമായ ശ്രമങ്ങളിൽ നിന്നാണ്." ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി, "മികച്ച പുതുമ, അത്തരമൊരു സുഖപ്രദമായ പിൻസീറ്റ്. എന്തുകൊണ്ടാണ് നമുക്ക് ഇത് സൈക്കിളിൽ ഉൾപ്പെടുത്താൻ കഴിയാത്തത്." ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്," മറ്റൊരാൾ പറഞ്ഞു.

3

അതേസമയം, ഭിന്നശേഷിക്കാരിയായ മകൾക്ക് ഭക്ഷണം നൽകാൻ കഴിയാതെ വിഷമിക്കുന്ന രോഗിയായ ഭാര്യയുടെ വേദന കണ്ട് വിഷമം താങ്ങാനാവാതെയാണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തണമെന്ന് ബിപിൻ കാദം തീരുമാനിച്ചത്. ഒടുവിൽ മകൾക്ക് ഭക്ഷണം നൽകാൻ ബിപിൻ ഒരു റോബോട്ടിനെ ഉണ്ടിക്കി. സാങ്കേതിക പരിജ്ഞാനമില്ലാത്ത ദിവസ വേതനക്കാരനയാ ബിപിൻ തന്റെ മകൾക്ക് ആരുടേയും പിന്തുണയില്ലാതെ ആയിരുന്നു ഭക്ഷണം നൽകാൻ റോബോട്ടിനെ നിർമ്മിച്ചത്.

4

ഗോവയിലാണ് സംഭവം. ഗോവ സ്റ്റേറ്റ് ഇന്നൊവേഷൻ കൗൺസിൽ ബിപിൻ കദമിന്റെ കണ്ടുപിടുത്തത്തെ അഭിനന്ദിച്ചിരുന്നു. റോബാട്ടിന് ബിപിൻ കാദം 'മാ റോബോട്ട്' എന്നാണ് പേരിട്ടത്, കൂടാതെ മെഷീനിൽ കൂടുതൽ പ്രവർത്തിക്കാനും അതിന്റെ വാണിജ്യപരമായ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും സാമ്പത്തിക സഹായം നൽകാനുമുള്ള നടപടികളും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+