'എങ്ങോട്ടാ ടൂര്‍, എന്നെയും കൂട്ടുമോ'; ഈ ആനയെ കൊണ്ട് രക്ഷയില്ല, വൈറല്‍ വീഡിയോ
മൃഗങ്ങളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്താണെന്നറിയില്ല, ആളുകള്‍ക്ക് ഇത്തരം വീഡിയോകള്‍ കാണുന്നത് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ആനയുടെ വീഡിയോയാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്നത്.
ഒരു ടൂറിസ്റ്റ് ബസിനെ കൈകാട്ടി നിര്‍ത്തുകയും പിന്നീട് ബസിലേക്ക് കയറാന്‍ ശ്രമിക്കുന്ന വീഡിയോയാണ് അത്. ഉമാശങ്കര്‍ സിംഗ് ട്വിറ്ററില്‍ പങ്കിട്ട ഈ വീഡിയോയ്ക്ക് ് 127,000-ലധികം പേരാണ് കണ്ടത്. 3,400-ലധികം ലൈക്കുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.

ബസിന്റെ അടുത്തെത്തിയ ആന ബസിന്റെ ഡോര്‍ തുറക്കാനാണ് ശ്രമിക്കുന്നത്. ആദ്യം വേഗതയില്‍ വന്ന ബസ് ആനയെ കണ്ടതോടെ പതുക്കെയാണ് പോകുന്നത്. ഡോര്‍ തുറന്ന് ബസിലേക്ക് കയറാന്‍ ശ്രമിക്കുന്നത് പോലെയാണ് ആന പെരുമാറുന്നത്. ആളുകള്‍ ചിരിച്ചുകൊണ്ടാണ് ഈ വീഡിയോ കാണുന്നത്.

സംഭവം നടന്ന സ്ഥലം ഇതുവരെ അറിവായിട്ടില്ല. ഐ പി എസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ആന വിനോദ യാത്ര പോകാന്‍ ബസിലേക്ക് കയറാന്‍ ശ്രമിക്കുന്നു എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

ഇതാദ്യമാലയല്ല ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കരിമ്പ് കയറ്റി പോകുന്ന ഒരു ട്രെക്കിനെ തടഞ്ഞുനിര്‍ത്തുന്ന ആനകളുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്ര്ദ്ധ പിടിച്ചുപറ്റിയിരുന്നു. റോഡിലൂടെ ചരക്കുമായി പോകുന്ന ലോറിയെ തടഞ്ഞുനിര്‍ത്തി കരിമ്പ് കഴിക്കുന്ന ആനക്കൂട്ടങ്ങളാണ് വീഡിയോയിലുള്ളത്. കാട്ടിലൂടെ പോകുന്ന ലോറിയില്‍ നിന്ന് ആനക്കൂട്ടം ടോള്‍ പിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോയെ വിശേഷിപ്പിച്ചത്.

ഐ എഫ് എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാനാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോ കണ്ടാല്‍ ആരായാലും ഒന്നു പുഞ്ചിരിച്ചു പോകും. കരിമ്പുമായി പോകുന്ന ലോറിയും ആനകളും നടുറോഡില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ലോറി അവരുടെ പ്രദേശത്ത് കൂടെ കടന്നുപോകുന്നതിന് ആനകള്‍ ടോള്‍ പിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

69000 പേരാണ് ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്. ഈ വീഡിയോ കണ്ടിട്ട് ചിരി നിര്‍ത്തനാവുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications