Viral Video:ഉറങ്ങിക്കിടക്കുന്ന സ്ത്രീ; പത്തി വിടര്‍ത്തി ദേഹത്ത് പാമ്പ്; ഒടുവില്‍ സംഭവിച്ചത്; വീഡിയോ
Viral Video:ഉറങ്ങിക്കിടക്കുന്ന സ്ത്രീ; പത്തി വിടര്‍ത്തി ദേഹത്ത് പാമ്പ്; ഒടുവില്‍ സംഭവിച്ചത്
പാമ്പിനെ പേടിയുണ്ടോ? അതെന്ത് ചോദ്യമാണല്ലേ? പാമ്പ് പിടിത്തക്കാർക്ക് ഒഴികെ ഒരുവിധം എല്ലാവർക്കും പാമ്പിനെ പേടി കാണും. പാമ്പ് ഒന്നടുത്ത് കൂടിപോയാൽ മതി നെഞ്ച് പടപടാന്ന് അടിക്കും അല്ലേ..എന്തിന് ഒന്നര കിലോ മീറ്റർ ദൂരത്ത് പാമ്പിനെ കണ്ടാൽ പോലും നമ്മൾ പേടിക്കും. അപ്പോൾ തൊട്ടടുത്ത് ഒരു പാമ്പ് വന്നാലോ. തൊട്ടടുത്തെന്ന് വെച്ചാൽ തൊട്ടടുത്ത്..ക്ഷീണം മറ്റാൻ ഒന്ന് സുഖമായി ഉറങ്ങുമ്പോൾ നിങ്ങളുടെ തൊട്ടടുത്ത് ഒരു പാമ്പ് വന്ന് പത്തി വിടർത്തിയാൽ എന്തുചെയ്യും...ഈ ചോദ്യത്തിന് ഉള്ള ഉത്തരം ആണ് പറഞ്ഞുവരുന്നത്.
പറമ്പിൽ പണികഴിഞ്ഞ് വിശ്രമിക്കാനായി ഇട്ടിരിക്കുന്ന ഒരു കട്ടിലിൽ ഒരു സ്ത്രീ കിടക്കുകയാണ്. പണിയൊക്കെ കഴിഞ്ഞ ക്ഷീണം കൊണ്ട് അവർ നല്ലതുപോലെ ഉറങ്ങുകയാണ്. അപ്പോഴാണ് കഥാനായകനായ പാമ്പ് രംഗപ്രവേശം ചെയ്യുന്നത്. ഉറക്കത്തിലായതുകൊണ്ടുതന്നെ ആ സ്ത്രീ തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല.

അവർ ഒന്നും അറിയാതെ ഉറങ്ങുകയാണ്. പമ്പ് ആണെങ്കിൽ പത്തിവിടർത്തി നിൽക്കുന്നു..സ്ത്രീയാണെങ്കിൽ ഉറക്കം അറിയുന്നുമില്ല....സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പത്തി വിടർത്തി നിൽക്കുന്ന ആ പാമ്പ് ആ സ്ത്രീയെ കൊത്തിയോ അതാണ് ട്വിസ്റ്റ്.
അടിപൊളി ആറ്റിട്യൂഡിൽ മഡോണ;പൊളി കമന്റുമായി ഐശ്വര്യ ലക്ഷ്മിയും; ചിത്രം വൈറലോട് വൈറൽ

വീഡിയോയിലെ കാഴ്ച നോക്കാം:
കട്ടിലിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ ശരീരത്തിൽ തല ലക്ഷ്യമാക്കി കൊത്താൻ പത്തിവിടർത്തി നിൽക്കുന്ന പാമ്പാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പക്ഷെ, ഇതൊന്നും ആ സ്ത്രീ അറിയുന്നില്ല. സ്ത്രീയുടെ ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞുകയറുകയാണ്. കുറേസമയം അങ്ങനെ നിന്ന് നീരിക്ഷിച്ചതിന് ശേഷം പാമ്പ് പതിയെ പത്തി താഴ്ത്തുന്നു. ഇതെല്ലാം കണ്ട് അവരുടെ സമീപത്തായി ഒരു പശുക്കുട്ടിയും നിൽപ്പുണ്ട്. പാമ്പ് പത്തി താഴ്ത്തി തുടങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഇനി എന്തുനടന്നെന്ന് അറിയേണ്ടേ...

ആ സ്ത്രീക്ക് എന്താണ് പിന്നീട് എന്തു സംഭവിച്ചത് എന്ന് വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി പറയുന്നുണ്ട്. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദയാണ് തന്റെ ട്വിറ്റർ പേജിൽ ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് സംഭവിച്ചത് എന്താണന്ന് സുശാന്ത് നന്ദ പറയുന്നുണ്ട്. അക്കാര്യം പറഞ്ഞാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

പിന്നീട് ആ പാമ്പ് അൽപ്പസമയം കൂടി ആ സ്ത്രീയുടെ ശരീരത്തിലൂടെ ഇഴഞ്ഞതിനുശേഷം സാവധാനത്തിൽ ഇറങ്ങി പോയി എന്നാണ് അദ്ദേഹം അറിയിച്ചത്.. തന്റെ സഹപ്രവർത്തകർ ഈ സംഭവത്തിന് സാക്ഷികളാണന്നും ആ സ്ത്രീയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നത്.അതിനേക്കാൾ രസം എന്താണെന്നു വെച്ചാൽ ഒരുപക്ഷേ ഇപ്പോഴും ആ സ്ത്രീ തനിക്ക് വരാനിരുന്നു ആ അപകടത്തെക്കുറിച്ചി അറിഞ്ഞുകാണില്ല എന്നതാണ്.. ഈ കാഴ്ച കാണുമ്പോൾ ആ സ്ത്രീയുടെ പ്രതികരണം എന്തായിരിക്കും












Click it and Unblock the Notifications