Viral Video: ഇതൊക്കെയാണ് മോനെ ഡാന്‍സ്, യുവതിയെ കടത്തിവെട്ടി ഓട്ടോറിക്ഷക്കാരന്, വൈറല്‍ വീഡിയോ
ഡാന്‍സ് വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ആളുകള്‍ക്ക് ഇത്തരം വീഡിയോകള്‍ വളരെ കൗതുകത്തോടെയാണ് കാണാറുള്ളത്. ഡാന്‍സിലെ വ്യത്യസ്തത തന്നെയാണ് ഇതൊക്കെ വൈറലാകാനുള്ള പ്രധാന കാരണം. ഇപ്പോഴിതാ അത്തരത്തിലുള്ള നൃത്തമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു മാര്‍ക്കറ്റില്‍ നിന്നും യുവതി എല്ലാവരും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു ഹിന്ദി ഗാനത്തിനാണ് യുവതി ചുവടുവച്ചത്.

എന്നാല്‍ വീഡിയോയില്‍ യുവതിയേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് പുറകില്‍ നിന്നും നൃത്തം ചെയ്യുന്ന ഓട്ടോ ഡ്രൈവറാണ്. പാട്ടിന്റെ താളത്തില്‍ മനോഹരമായ സ്റ്റേപ്പുകളാണ് അദ്ദേഹം കളിക്കുന്നത്. സുസ്മിത സെന്‍ അഭിനയിച്ച ഹിറ്റ് പാട്ടായ ദില്‍ബര്‍ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

ഒരു ദിവസം മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്. അയ്യായിരത്തില്‍ അധികം ലെക്കുകളും നേടിയിട്ടുണ്ട്. നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. നിരവധി പേര് ഓട്ടോ ഡ്രൈവറുടെ ആത്മവിശ്വാസത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു മാര്‍ക്കറ്റില്‍ ചിത്രീകരിച്ചതായി തോന്നിക്കുന്ന വീഡിയോയില്‍ ഒരു യുവതിയും ഓട്ടോറിക്ഷാ ഡ്രൈവറും ഒരുമിച്ച് നൃത്തം ചെയ്യുന്നതാണ്. ഈ വീഡിയോ മുഴുവനായി കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്, നിങ്ങള്‍ പൊട്ടിച്ചിരിച്ചു പോകും. അത്രക്കും രസകരവും മനോഹരവുമാണ്. 24 എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായല്ല ഇത്തരത്തിലുള്ള വീഡിയോകള്‍ വൈറലാകുന്നത്. ആള്‍ക്കൂട്ടത്തിനിടെയില്‍ എത്തി അപ്രതീക്ഷിതമായി ഡാന്‍സ് കളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഒട്ടേറെയുണ്ട്. പലരും ഷോപ്പിംഗ് മാളുകളും റെയില്‍വെ സ്റ്റേഷനുകളൊക്കെയാണ് ഇതിന് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications