'എജ്ജാതി ട്രൂ ലവ്..!!' ഭര്‍ത്താവിന്റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്ത് യുവതി, വൈറല്‍ വീഡിയോ
ബെംഗളൂരു: പ്രണയം പങ്കിടാനും അത് തെളിയിക്കാനും കാമുകീ കാമുകന്‍മാര്‍ പല തരത്തിലുള്ള സര്‍പ്രൈസുകള്‍ പരസ്പരം നല്‍കാറുണ്ട്. മുന്‍പ് അമൂല്യമായ സമ്മാനങ്ങള്‍ ആയിരുന്നു കാമുകീ കാമുകന്‍മാര്‍ പരസ്പരം കൈമാറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല തരത്തിലാണ് ആളുകള്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത്. ടാറ്റൂ ജനപ്രിയമായി തുടങ്ങിയതോടെ പങ്കാളിയുടെ പേരും ചിത്രവും എല്ലാം ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നവര്‍ നിരവധിയാണ്.
പലപ്പോഴും നെഞ്ചിലും കൈയിലും ഒക്കെയായിരിക്കും ഇത്തരത്തില്‍ പലരും ടാറ്റൂ ചെയ്യാറുള്ളത്. എന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവതി തന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പേരെഴുതിയിരിക്കുന്നത് നെറ്റിയിലാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Image Credit: king maker tattoo studio @Instagram
ബെംഗളൂരു ആസ്ഥാനമായുള്ള ടാറ്റൂ പാര്‍ലറായ കിംഗ് മേക്കര്‍ ടാറ്റൂ സ്റ്റുഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. വീഡിയോയില്‍ ഒരു സ്ത്രീ കസേരയില്‍ ടാറ്റൂ ചെയ്യാനായി ഇരിക്കുന്നത് കാണാം. ശേഷം ഇവരുടെ നെറ്റിയില്‍ ഭര്‍ത്താവിന്റെ പേരായ സതീഷ് എന്നത് ടാറ്റൂ ചെയ്യുകയാണ്. ഒമ്പത് ആഴ്ച മുന്‍പാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ സ്ത്രീ അതീവ സന്തോഷവതിയും ആവേശഭരിതയായും കാണപ്പെടുന്നു. താമസിയാതെ, ടാറ്റൂ ആര്‍ട്ടിസ്റ്റ് തന്റെ ടാറ്റൂ മെഷീന്‍ ഉപയോഗിച്ച് സ്ത്രീയുടെ നെറ്റിയില്‍ സതീഷ് എന്ന് ടാറ്റൂ ചെയ്യാന്‍ തുടങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. പിന്നാലെ വേദന കൊണ്ട് കലാകാരനെ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. യഥാര്‍ത്ഥ പ്രണയം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വീഡിയോ ഇതിനോടകം 2.6 ലക്ഷത്തിലധികം ലൈക്കുകളും 12.5 ദശലക്ഷത്തിലധികം വ്യൂസും നേടിയിട്ടുണ്ട്. അതേസമയം നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് ടാറ്റൂ ചെയ്യുന്നതിനെ അല്‍പം എതിര്‍ സ്വരത്തോടെയാണ് എല്ലാവരും കാണുന്നത്. ഇത് കുറച്ച് ഓവറായി പോയി എന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്ന് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
സാമാന്യബോധം എന്നൊന്നില്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം. മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ത്ഥ സ്‌നേഹം തെളിയിക്കപ്പെടേണ്ട ആവശ്യമില്ല നിങ്ങളുടെ കരുതല്‍, വാത്സല്യം എന്നിവയിലൂടെ ആണ് അത് തെളിയിക്കേണ്ടത് എന്നുമാണ് മറ്റൊരാള്‍ പറഞ്ഞത്. നിങ്ങള്‍ പരസ്പരം എങ്ങനെ പെരുമാറുന്നു, ബഹുമാനിക്കുന്നു എന്നതിലാണ് സ്‌നേഹം എന്നാണ് മറ്റൊരു യൂസറുടെ കമന്റ്.












Click it and Unblock the Notifications