Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: കുട്ടിക്കൊപ്പം പുഷ് അപ്പ് ചലഞ്ചുമായി രാഹുലും വേണുഗോപാലും ശിവ കുമാറും! ജയിച്ചതാരെന്നോ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര ആവേശം ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ കേരളം കഴിഞ്ഞ് കര്‍ണാടകയില്‍ എത്തിനില്‍ക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് ഉണ്ടാവുന്ന രസകരമായ സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പതിവ് പോലെ തന്നെ ഈ വീഡിയോയിലെ താരവും രാഹുല്‍ തന്നെയാണ്. സംഭവം എന്താണെന്ന് നോക്കാം.

ദ വണ്‍ ആന്റ് ഹാഫ് പുഷപ്‌സ് എന്ന ക്യാപ്ഷനോടെ രണ്‍ദീപ് സുര്‍ജേവാല പങ്കുവെച്ച വീഡിയോയാണ് വൈാറലായിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കര്‍ണാകട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ പുശ് അപ് എടുക്കുന്നതാണ് വീഡിയോയില്‍. ഭാരത് ജോഡോ യാത്രയില്‍ ഒരു ആണ്‍കുട്ടി ഒപ്പം ചേരികയും രാഹുല്‍ അവന്റെ തോളില്‍ കൈയിട്ട് നടക്കുന്നതും കാണാം. അതിനിടയില്‍ കുട്ടി കൈ മസില്‍ രാഹുല്‍ ഗാന്ധിയെ കാണിക്കുന്നു.

1

ഇതോടെയാണ് പുഷ് അപ്പിലേക്ക് എത്തിയത്. രാഹുലും ശിവകുമാറും വേണുഗോപാലും റോഡില്‍ വച്ചു തന്നെ പുഷ് അപ്പ് എടുക്കുകയായിരുന്ന. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വൈറലാക്കിയിരിക്കുന്നത്. രാഹുലിന്റെ പുഷ് അപ്പ് ആണ് പെര്‍ഫെക്ട് എന്നാണ് കമന്റുകള്‍. ഇതാദ്യമായല്ല ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് രാഹുല്‍ പുഷ് അപ്പ് എടുത്ത് താരമാകുന്നത്. ഇതിന് മുമ്പും രാഹുലിന്റെ ഒരു പുഷ് അപ്പ് വൈറലായിരുന്നു.

2

കഴിഞ്ഞ വർഷമായിരുന്നു സംഭവം. കന്യാകുമാരിയിലെ മുളകുമൂട് സെന്റ്.ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ എത്തിയ രാഹുല്‍ കുട്ടികളോട് കായിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കായികതാരവുമായ മെര്‍ലിന്‍ ഷെനിഖ രാഹുലിനോട് പുഷ് അപ്പ് എടുക്കാൻ കളിയുമോ എന്ന് ചോദിക്കുകയായിരുന്നു. ചോദ്യം കേട്ട ഉടൻ തന്നെ രാഹുൽ പുഷ് അപ്പ് എടുക്കുയായിരുന്നു. പിന്നീട് ഒറ്റക്കൈ കൊണ്ടും രാഹുൽ പുഷ് അപ്പ് എടുത്തു. ഭാരത് ജോഡയിലെ പുഷ് അപ്പില് അവസാനം വരെ പിടിച്ചു നിന്നത് വേണുഗോപാല്‍ ആയിരുന്നു

3

അതേസമയം, കാർണാടകയിൽ എത്തിനിൽക്കുന്ന ഭാരത് ജോഡോ യാത്ര ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. രാഹുലിന്റെ മുഴുവൻ സമയം സാന്നിധ്യം തന്നെയാണ് യാത്രയുടെ ആകർഷണം. കർണാടകയിലെ യാത്രയ്ക്കിടയിൽ കനത്ത മഴയിലും നിർത്താതെ സംസാരിക്കുന്നരാഹുലിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. അതുപോലെ കർണാടകയിലെ‍ യാത്രയ്ക്കൊപ്പം ചേരാൻ സോണിയ ​ഗാന്ധി വന്നിരുന്നു, അന്ന് സോണിയ നടന്ന് ക്ഷീണിച്ചെന്ന് മനസ്സിലാക്കിയ രാഹുൽ അമ്മയെ സ്നേഹപൂർവ്വം കാറിലേക്ക് കയറ്റുന്ന രാഹുലിന്റെ വീഡിയോയും വൈറലായിരുന്നു..

4

സിദ്ധരാമയ്യയുടെ കൈപിടിച്ചോടിയ വീഡിയോയായിരുന്നു സോഷ്യൽമീഡിയയിൽ വൈറൽ ആയ മറ്റൊരു വീഡിയോ..ന‍ന്നുകൊണടിരിക്കുമ്പോൾ സിദ്ധരാമയ്യരുടെ കൈപിടിച്ചു രാഹുൽ ഓടുകയായിരുന്നു. രാഹുൽ നിർത്തും വരെ സിദ്ധരാമയ്യയും ഓടി. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയി ൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30-നാണ് കർണാടകയിലേക്ക് എത്തിയത്. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായാണ് ജോഡോ യാത്ര കശ്മീരിൽ എത്തുന്നത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+