Video:30 വര്‍ഷത്തിന് ശേഷം വിമാനത്തില്‍ വെച്ച് അധ്യാപികയെ കണ്ടു; ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌റുടെ വീഡിയോ വൈറല്‍
നമുക്ക് എല്ലാവര്‍ക്കും കാണും സ്‌കൂളിലോ കോളേജിലോ ഒക്കെ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യാപകനോ അധ്യാപകയോ. നമ്മള്‍ പഠിക്കുന്ന സമയത്ത് അവര്‍ നമ്മളെ അത്രമാത്രം പരിഗണിക്കുകയും സ്‌നേഹിക്കുതയുമൊക്കെ ചെയ്തുകാണം. ആ ഒരു അധ്യാപികയുടെ പിന്തുണ നമ്മുടെ ജീവിതത്തില്‍ എക്കാലത്തും ഓര്‍ക്കാനുള്ള നല്ല നിമിഷങ്ങളും സമ്മാനിച്ചുകാണും.
ഇപ്പോള്‍ തന്നെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയെ വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായി കണ്ടമുട്ടിയ ഒരു യുവതിയാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കുറഞ്ഞസമയം കൊണ്ടുതന്നെ ഒരുപാട് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് യുവതി തന്റെ അധ്യാപികയെ ഫ്ളെറ്റിൽ വെച്ച് കണ്ടത്. ആ സന്തോഷം അവർ യാത്രക്കാരോട് പങ്കുവെയ്ക്കുകയും പിന്നീട് അധ്യാപികയുടെ അടുത്തേക്ക് ഓടിപ്പോയി കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.
"ഈ മാസമാദ്യം ആണ് അന്തർദേശീയ അധ്യാപക ദിനത്തിൽ ഫ്ലൈറ്റ് അറ്റൻഡന്റ് ലോറി തന്റെ പ്രിയപ്പെട്ട അധ്യാപികയായ മിസ്. ഒ'കോണെലിലെ കണ്ടത്. കണ്ടയുടൻ അവർ ഓടിപ്പോകുന്നുണ്ട്. നിറഞ്ഞ കൈയടികളോടെ യാത്രക്കാർ ഈ നിമിഷം ആഘോഷമാക്കി.

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ കരയുകയാണഅ. ഞാൻ ഒരു അധ്യാപകനാണ്. എന്റെ വിദ്യാർത്ഥികൾ തിരികെ വന്ന് എന്നോട് ഹായ് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. "10 വർഷത്തിന് ശേഷം വീണ്ടും എന്റെ ഹൈസ്കൂൾ ആർട്ട് ടീച്ചറുമായി ബന്ധപ്പെടാൻ എനിക്ക് ഭാഗ്യമുണ്ടായി,

ഞങ്ങൾ പരസ്പരം സന്ദർശിക്കുകയും ഇമെയിൽ വഴി ബന്ധം പുലർത്തുകയും ചെയ്തു. അവർ എന്റെ പ്രിയപ്പെട്ടവളായിരുന്നു!!! ഇപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നു," ഒരാൾ പറയുന്നു. നമ്മളിലെ ആത്മിവിശ്വാസം കൂട്ടിയ, സ്നേഹിച്ച ആ ഒരു പ്രത്യേത അധ്യാപകരെ നമ്മൾ ഓർക്കും എന്നാണ് ഒരാൾ പറഞ്ഞത്.

ഇത്തരത്തിൽ വർഷങ്ങൾക്ക് ഇപ്പുറവും ഒരു പൂർവ വിദ്യാർത്ഥിനി നിങ്ങളെ കാണുമ്പോൾ ഇത്ര ഏറെ ആനന്ദത്തിലാവാണമെങ്കിൽ നിങ്ങൾ എത്ര നല്ല അധ്യാപിക ആയിരുന്നിരിക്കണം..ഇഷ്ടം എന്നാണ് ഒരാൾ പറഞ്ഞത്












Click it and Unblock the Notifications