കണ്ണുകെട്ടി ഭര്‍ത്താവിനെ കണ്ടുപിടിക്കണം; ആരും പ്രതീക്ഷിക്കാത്ത സൂത്രം പുറത്തെടുത്ത് ഭാര്യ, ഞെട്ടല്‍
കണ്ണുകെട്ടി ഭര്‍ത്താവിനെ കണ്ടുപിടിക്കണം. ഇതാണ് മത്സരം, ഈ വലിയ ടാസ്‌ക് ഏറ്റെടുക്കാന്‍ ഒരുപാട് ഭാര്യമാര്‍ റെഡിയായിട്ടുണ്ട്. ഇത്തരം മത്സരങ്ങള്‍ ഇതിനു മുമ്പും ഒരുപാട് നടന്നിട്ടുണ്ട്. ഇതിന്റയൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യേക്ഷപ്പെട്ടത്.
ഒരു കൂട്ടം പുരുഷന്മാര്‍ക്കിടയില്‍ നിന്ന് കണ്ണുമൂടിക്കെട്ടി തന്റെ ഭര്‍ത്താവിനെ കണ്ടുപിടിക്കുന്ന വീഡിയോയാണിത്. ഇതിനായി യുവതി സ്വീകരിച്ച വിദ്യയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. വെറും സെക്കന്റുകള്‍ മാത്രമാണ് ഈ വീഡിയോയുള്ളത്. എന്നാല്‍ കണ്ടവര്‍ വീണ്ടും ഈ വീഡിയോ കാണുമെന്ന കാര്യം തീര്‍ച്ചയാണ്.

കണ്ണുകെട്ടിയ ഭാര്യമാര്‍ ഒരു കൂട്ടം പുരുഷന്മാര്‍ക്കിടയില്‍ നിന്നും തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൃത്യമായി കണ്ടുപിടിക്കണം. ഇതാണ് മത്സരം. ഈ മത്സരത്തിന് എത്തിയ ഭാര്യ തന്റെ ഭര്‍ത്താവിനെ കൃത്യമായി കണ്ടെത്തിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. താനും ഭര്‍ത്താവും തമ്മിലുള്ള ഉയര വ്യത്യാസം ഭാര്യയ്ക്ക് കൃത്യമായി അറിയാമായിരുന്നു.
തന്റെ ഉയരവുമായി മറ്റ് പുരുഷന്മാരെ താരതമ്യപ്പെടുത്തിയാണ് യുവതി തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നത്. ഭാര്യയുടെ ഈ ബുദ്ധിപരമായ നീക്കം എല്ലവരിലും ചിരി പടര്‍ത്തി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മറ്റ് ഭാര്യമാര്‍ക്ക് വെല്ലുവിളിയായിരിക്കും എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും യുവതിയെ അഭിനന്ദിച്ച് കൊണ്ടാണ് കമന്റുകള്‍ പങ്കുവയ്ക്കുന്നത്. ഇതാദ്യമായല്ല, ഇത്തരം മത്സര വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇത്തരം ടെക്‌നിക്ക് ഉപയോഗിച്ച് ഭര്‍ത്താവിനെ കണ്ടുപിടിക്കുന്നത് ആദ്യമായിട്ടാണ്.












Click it and Unblock the Notifications