തിരക്കേറിയ റോഡില്‍ ബൈക്കിലെത്തി കുളി പാസാക്കി യുവാവ്; അമ്പരന്ന് യാത്രക്കാര്‍, കാരണം ഇതാണ്
ചെന്നൈ: കുസൃതിതരങ്ങള്‍ നമ്മള്‍ എല്ലാം ഒപ്പിക്കാറുണ്ട്. നേരമ്പോക്കിന് ചെയ്യുന്നതായിരിക്കും അതെല്ലാം. പക്ഷേ തമിഴ്‌നാട്ടില്‍ ഒരു യുവാവ് ചെയ്ത കുസൃതിതരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 24കാരനായ ഈ യുവാവ് നടുറോഡില്‍ വെച്ച് കുളി പാസാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
തിരക്കേറിയ റോഡില്‍ ഒരു ബൈക്കുമായി എത്തിയ ഈ യുവാവ് ഒരു സ്റ്റീല്‍ പാത്രത്തില്‍ വെള്ളമെടുത്ത് തലയിലൂടെ ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവനെന്താ ഭ്രാന്തുണ്ടോ എന്ന് എല്ലാവര്‍ക്കും തോന്നാം. ചുറ്റുമുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ക്ക് ഭ്രാന്തൊന്നുമില്ല. രസകരമായ മറ്റൊരു കാര്യവും ഇതിന് പിന്നിലുണ്ട്.

image credit: twitter
ഈ യുവാവ് പത്ത് രൂപയ്ക്ക് പന്തയം വെച്ചാണ് തിരക്കേറിയ റോഡിലെത്തിയത്. തുടര്‍ന്നാണ് ബൈക്കില്‍ ഇരുന്ന് കൊണ്ട് കുളിച്ചത്. ഇതിലൂടെ വൈറലാവുകയെന്ന ഉദ്ദേശവും ഈ യുവാവിനുണ്ടായിരുന്നു. അത് എന്തായാലും നടന്നിരിക്കുകയാണ്. തമിഴ്‌നാട് മൊത്തം ഈ വീഡിയോ കണ്ട് ചിരിച്ചു. അത് മാത്രമല്ല വീഡിയോ എല്ലായിടത്തും എത്തുകയും ചെയ്തു.
ഈ വീഡിയോ ഇയാള്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഈറോഡിലെ പനീര്‍സെല്‍വം പാര്‍ക്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു ഇയാളുടെ ബൈക്കിലെ കുലി. എന്തായാലും ഇത്തരമൊരു കുസൃതിതരത്തിന് യുവാവിന് ചെറിയൊരു പണിയും കിട്ടിയിട്ടുണ്ട്. വീഡിയോ പോലീസ് ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
പോലീസ് ഈ യുവാവിന് പിഴയിട്ടിരിക്കുകയാണ്. ഗതാഗത നിയമലംഘനത്തിന് ഇയാള്‍ക്ക് 3500 രൂപയാണ് പിഴ. അതേസമയം യുവാവിന്റെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്. ഫാറൂഖ് എന്നാണ് ഇയാളുടെ പേരെന്ന് ഡിഎസ്പി ജവഹര്‍ പറഞ്ഞു. തിരക്കേറിയ ജംഗ്ഷനില്‍ വെച്ചാണ് യുവാവ് വെള്ളം തലയില്‍ ഒഴിച്ചത്.
റോഡില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്തിനാണ് നീ ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ നല്‍കിയ മറുപടിയും അമ്പരപ്പിക്കുന്നതായിരുന്നു. വല്ലാത്ത ചൂട് ഉണ്ട്. ശരീരം ഒന്ന് തണുപ്പിക്കാന്‍ ചെയ്തതാണെന്നായിരുന്നു മറുപടി. അതിന് ശേഷം ആ വീഡിയോ ഇയാള്‍ അപ്ലോഡാക്കുകയും ചെയ്തു.
അതേസമയം യുവാവ് വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ ഇത് പോലീസിന്റെ ശ്രദ്ധയില്‍ എത്തിയത്. തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. എസ്പിയാണ് ട്രാഫിക് പോലീസിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. ഇത്തരം സംഭവങ്ങള്‍ ആദ്യമായിട്ടല്ല നടക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഉല്‍ഹാസ്‌നഗറില്‍ ഒരു യുവാവും യുവതി ബൈക്കില്‍ കുളിച്ച് കൊണ്ടാണ് യാത്ര ചെയ്തത്.
ബൈക്കിന് പിന്നില്‍ യാത്ര ചെയ്ത യുവതി ബക്കറ്റിലെ വെള്ളം സ്വന്തം ദേഹത്തും, ബൈക്കോടിക്കുന്നയാളുടെ ദേഹത്തും ഒഴിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. നിരവധി പേരാണ് ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.












Click it and Unblock the Notifications