കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ഗാന്ധി ജയന്തിക്ക് സ്‌കൂളില്‍ അധ്യാപികമാരുടെ കൂട്ടത്തല്ല്; മൂക്കത്ത് വിരല്‍ വെച്ച് കുട്ടികള്‍

Google Oneindia Malayalam News

സ്കൂളിൽ കുട്ടികളുചെ വിടുന്നത് നല്ല ശീലങ്ങൾ പഠിക്കാൻ കൂടിയാണല്ലോ.. ഒരു കുട്ടി ഒരു ദിവസം ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് സ്കൂളിൽ ആണ്. അധ്യാപകർ കുട്ടികളെ സുരക്ഷിതമായി നോക്കും എന്ന ഉറപ്പിൽ തന്നെയാണ് മാതാപിതാക്കൾ കുട്ടികളെ സ്കൂളുകളിലേക്ക പറഞ്ഞയക്കുന്നതും. കുട്ടികൾ ബഹളം വെച്ചാൽ അത് തിരുത്തിക്കൊടുക്കേണ്ടതും അധ്യാപകരാണ്..

സ്കൂളുകളിൽ കുട്ടികൾ തമ്മിലുള്ള വഴക്ക് സാധാരണയാണ്. കുട്ടികള്‍ തമ്മില്‍ വഴക്ക് കൂടുമ്പോള്‍ അധ്യാപകര്‍ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമാണ്..ഇതെന്താ ചന്തയാണോ എന്ന്...എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കേണ്ട അവസ്ഥയാണ് ഈ സ്‌കൂളിലേത്. കാരണം ഇവിടെ വഴക്കും തല്ലും ഉണ്ടാക്കിയിരിക്കുന്നത് കുട്ടികളല്ല.. അധ്യാപികമാരാണ്

1

രണ്ട് മൂന്ന് അധ്യാപികമാര്‍ ചേര്‍ന്ന് പൂര തല്ല് കുട്ടികള്‍ നോക്കി നില്‍ക്കുമ്പോഴാണ് അധ്യാപികമാരുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു തല്ല് നടന്നത്. തല്ലുക മാത്രമല്ല പരസ്പരം തെറിവിളിക്കുകയും ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'കൊച്ചണ്ണന്‍ സാഹിബി'ന് വേണ്ടി പൊരിഞ്ഞ തര്‍ക്കം; കോടതിയിലും എത്തി; ഒടുവില്‍ വിധിയും'കൊച്ചണ്ണന്‍ സാഹിബി'ന് വേണ്ടി പൊരിഞ്ഞ തര്‍ക്കം; കോടതിയിലും എത്തി; ഒടുവില്‍ വിധിയും

2

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് അധ്യാപകരുടെ തല്ല് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോയില്‍ അദ്ധ്യാപകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ കുട്ടികള്‍ ഇവരുടെ ചുറ്റും മിണ്ടാതെ നില്‍ക്കുന്ന. വഴക്കിട്ട് ഒടുവില്‍ തല്ലില്‍ എത്തുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

3

വലിയ വിമര്‍ശനമാണ് അധ്യപകര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് മാതൃക ആവേണ്ട അധ്യാപകര്‍ തന്നെ എന്തു ചെയ്യുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്

4

ഇത്തരം അധ്യാപകരിൽ നിന്ന് കുട്ടികൾ മോശം പഠമല്ലേ പഠിക്കുന്നതെന്നും. ഇത്തരം അധ്യാപകർ ഉള്ളിടത്തേക്ക് തങ്ങൾ എന്ത് വിശ്വാസത്തിലാണ് കുട്ടികളേ വിടേണ്ടതെന്നുമാണ് ചിലർ ചോദിക്കുന്നത്.

Viral Video:പുലിക്കുട്ടിക്ക് പാലുകൊടുത്ത് യോ​ഗി ആ​ദിത്യനാഥ്..വൈറലായി വീഡിയോViral Video:പുലിക്കുട്ടിക്ക് പാലുകൊടുത്ത് യോ​ഗി ആ​ദിത്യനാഥ്..വൈറലായി വീഡിയോ

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

English summary
Viral video: Teachers fight in front of students in Uttar Pradesh, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X