റോഡില്‍ 'കറന്‍സി മഴ'; അന്തംവിട്ട് നാട്ടുകാരും; ആകെ അത്ഭുതം
വെറുതേയിരുന്നാല്‍ പണം കിട്ടില്ല വല്ല പണിയും എടുക്കണമെന്ന് പറഞ്ഞുകേട്ടിട്ടില്ലേ..എന്നാല്‍ പണിക്കൊന്നും പോകാതെ തന്നെ പണം കിട്ടിയാലോ അതും റോഡ് അരികില്‍ നിന്ന്. നമ്മളും നടന്നു പോകുമ്പോഴൊക്കെ പറയാറില്ലേ വഴിയില്‍ നിന്നാങ്ങാനും ഒരു പത്ത് രൂപ കിട്ടിയിരുന്നെങ്കില്‍ എന്ന് എന്നാല്‍ ഇവിടെ പത്തൊന്നുമായിരുന്നു, ഒരുപാട് പണം ഉണ്ടായിരുന്നു,സംഭവം എന്താണെന്ന് അറിയാമോ..വിശദമായി തന്നെ പറഞ്ഞുതരാം.
റോഡില്‍ പണം കണ്ടതോടെ ആളുകളൊക്കെ അത്ഭുതപ്പെട്ടുപോയി. ഇതെന്താണ് വല്ല അത്ഭുത പ്രതിഭാസമാണോയെന്ന്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പണം എങ്ങാനും എടുത്താല്‍ ഉറപ്പായും പണികിട്ടും. എന്താന്നല്ലേ. സംഭവം നടന്നത് ലാന്റിൻ അമേരിക്കൻ രാജ്യമായ ചിലിയിലാണ്.

റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് നഗരത്തിലെ പുഡഹുവൽ നഗരത്തിലെ കവർച്ചക്കാർ ഒരു ചൂതാട്ട ഹാൾ കൊള്ളയടിക്കുകയും ഒരു ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം മുഴുവൻ തട്ടിയെടുക്കുകയും ആയിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസ് എത്തി. പോലീസ് പിന്നീട് വിവിധ റൂട്ടുകളിലൂടെ നീല ഷെവർലെയെ പിന്തുടർന്നു, ഒടുവിൽ നോർത്ത് കോസ്റ്റ് ഹൈവേയിലേക്ക് കൊള്ളക്കാരെത്തി. പിന്നീടങ്ങോട്ട് നടന്നത് ഹോളിവുഡ് സിനിമയിലെ രംഗങ്ങൾ പോലെയായിരുന്നു. പോലീസ് പിടിക്കുമെന്ന് കൊള്ളക്കാർക്ക് മനസ്സിലായതോടെ അവർ ആ പണം അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു. നോട്ടുകൾ മഴ പോലെ പെയ്തിറങ്ങി.

പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാമോ? റോഡിൽ ഇങ്ങനെ നോട്ടുകൾ പെയ്താൽ സാധാരണ ആളുകൾ എന്താണ് ചെയ്യുക അതെടുക്കാൻ ശ്രമിക്കും. അങ്ങനെ തന്നെ ഇവിടേയും നടന്നു. കൊള്ളക്കാർ വലിച്ചെറിഞ്ഞ പണം എടുക്കാൻ പോലീ,സുകാർ ഗതാഗതം നിയന്ത്രിക്കുമ്പോൾ ആ സമയം കൊണ്ട് ചില ഭാഗ്യസാലികൾ കുറച്ച് പണം സ്വന്തമാക്കി.

ബിബിസി പറയുന്നതനുസരിച്ച്, കവർച്ചക്കാർ 10 ദശലക്ഷം ചിലിയൻ പെസോകൾ അല്ലെങ്കിൽ 10,300 ഡോളർ മോഷ്ടിക്കാൻ ശ്രമിച്ചു, അതേസമയം 60,000 ഡോളർ വിലമതിക്കുന്ന തുക മോഷ്ടിച്ചതായി സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. പണം പിന്നീട് പോലീസ് കണ്ടെടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്തായാലും ഭീഷണിപ്പെടുത്തി തട്ടിയെ പണം തിരിച്ചുകൊടുത്ത്. കള്ളന്മാർ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർക്കു വേറ െവഴി ഇല്ലായിരുന്നു. അങ്ങനെ പദ്ധതിയൊക്കെ പൊളിഞ്ഞ് ജയിലിലും ആയി. ഇവിടെ ബിസിനസുകൾക്കും ഗെയിമിംഗ് പ്രോപ്പർട്ടികൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതിനാൽ ചിലിയിൽ കള്ളന്മാർ കൂടുതൽ ധൈര്യം കാണിക്കുന്നതായി ആണ് പരാതി. ഇതോടെ ശക്തമായ പൊലീസ് സാന്നിധ്യം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications