Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനിച്ചിട്ട് മൂന്ന് ദിവസം, തല ഉയര്‍ത്തി കൈകാലിട്ടടിച്ച് നവജാതശിശു'; ഞെട്ടല്‍ മാറാതെ ദമ്പതികള്‍

ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് വിശ്വസിക്കുന്നത്. പിന്നീട് കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും മാതാപിതാക്കളെ സംബന്ധിച്ച് വിലമതിക്കുന്ന ഒരു സമ്മാനമാണ്. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോള്‍ ദമ്പതിമാര്‍ പുതിയൊരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു കുഞ്ഞ് നിങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ ആ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം പൂര്‍ണമായും മാറാന്‍ ഒരുങ്ങുകയാണ്.

കുഞ്ഞുങ്ങളുടെ കളിയും ചിരിയും അവരുടെ കുസൃതികളുമൊക്കെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും ഞെട്ടിക്കും. ജനിച്ച് 3 ദിവസത്തിന് ശേഷം നവജാതശിശു ഇഴഞ്ഞ് തല ഉയര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ കണ്ട് കുഞ്ഞിന്റെ അമ്മ ശരിക്കുമൊന്ന് ഞെട്ടിയെന്ന് വേണം പറയാന്‍.

baby

സാദാരണഗതിയില്‍ ഒരു കുഞ്ഞ് ജനിച്ച് മാസങ്ങല്‍ക്ക് ശേഷമാണ് തലപോലും ഒന്നുയര്‍ത്തുക. എന്നാല്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിലാണ് ഈ ദമ്പതികള്‍. സാമന്ത എലിസബത്ത് എന്ന അമ്മയാണ് തന്റെ കുഞ്ഞിന്റെ ഈ അപൂര്‍വ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 3 ദിവസം പ്രായമുള്ള കുഞ്ഞ് തല ഉയര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. കുട്ടി കൈകളുടെയും കാലുകളുടെയും സഹായത്തോടെ അല്‍പ്പം ഇഴയാനും ശ്രമിക്കുന്നുണ്ട്.

ഇത് എങ്ങനെ സംഭവിക്കുന്നു എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന് കുറിച്ചാണ് എലിസബത്ത് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ വീഡിയോ എടുക്കുന്നതിനിടെ എലിസബത്ത് തന്റെ മാതാവിനോട് ചോദിക്കുന്നുണ്ട്, സത്യമാണോ അതോ സ്വപ്‌നമാണോ എന്ന്. കുഞ്ഞിന്റെ പ്രവൃത്തിയില്‍ എലിസബത്തിന്റെ അമ്മയും സ്തംഭിച്ചുപോയി, ജനിച്ച് 3 ദിവസത്തിന് ശേഷം കുട്ടി ഇഴയുന്നതും തല ഉയര്‍ത്തുന്നതും സ്വാഭാവികമല്ലെന്ന് മാത്രമേ അവര്‍ക്ക് പറയാന്‍ സാധിച്ചുള്ളൂ.

എലിസബത്ത് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് പലരും കമന്റുകളായി ചോദിക്കുന്നത്. ഇത് സാധാരണ ഒരു കുഞ്ഞല്ലെന്നും മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയ്ക്ക് ആയിരത്തില്‍ കൂടുതല്‍ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നൂറില്‍ കൂടുതല്‍ പേര്‍ കമന്റും പങ്കുവച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+