Viral Video: 'ഏറ്റവും മികച്ച സ്നേഹവും കരുതലും'; കുട്ടിആനയെ സംരക്ഷിക്കാന്‍ ആനകള്‍ ചെയ്തത് കണ്ടോ
മൃഗങ്ങളുടെ അടിപൊളി വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന വീഡിയോകളില്‍ ഒന്നാണ് ഇങ്ങനെയുള്ളത്. മനസിന് കുളിര്‍മ്മയേകുന്ന കാഴ്ചകളായതുകൊണ്ടാണ് ഇത്തരം വീഡിയോകള്‍ വൈറലാകുന്നത്. ഇപ്പോഴിതാ ഒരു ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡ് സൈഡില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ ആനക്കുട്ടിയെ സംരക്ഷിക്കാന്‍ രണ്ട് ആനകള്‍ നടത്തുന്ന ശ്രമമാണ് വീഡിയോയിലുള്ളത്.

image credit: Susanta Nanda IFS twitter page
ആന തങ്ങളുടെ തുമ്പിക്കൈ ഉപയോഗിച്ച് കുട്ടി ആനയെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ആനക്കുട്ടിയെ സംരക്ഷിക്കാന്‍ രണ്ട് ആനകള്‍ തുമ്പിക്കൈയില്‍ കുടുങ്ങിയതാണ് വീഡിയോയിലുള്ളത്. 36,000-ലധികം പേര്‍ വീഡിയോ കണ്ടു.

മൂന്ന് ആനകള്‍ റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് നീങ്ങുന്നത് ഒരു ബസ് മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്തൂടെ ബസില്‍ പോയ ഏതോ ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

ഒട്ടേറെ പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തി, എത്ര മനോഹരമായ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച സ്നേഹവും കരുതലും എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നു, വികാരങ്ങള്‍ ഇപ്പോഴും മൃഗങ്ങളിലെങ്കിലും ജീവിക്കുന്നു എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കമന്റ്. ഈ വീഡിയോ ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ളവയില്‍ ട്രെന്‍ഡിംഗാണ്.












Click it and Unblock the Notifications