Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral video: ആരതി സമയത്ത് ക്ഷേത്ര നടയ്ക്കല്‍ മുട്ടുകുത്തി 'പ്രാര്‍ത്ഥി'ച്ച് ആട്..അത്ഭുതം

വിശ്വസിക്കാന്‍ ഒരുത്തിരി പ്രയാസം തോന്നുന്ന പല കാര്യങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ കണ്ടുകഴിഞ്ഞാല്‍ നമുക്കത് വിശ്വാസമാവുകയും ചെയ്യും. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സാധാരണ അമ്പലത്തില്‍ പോകുന്ന വിശ്വാസികള്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ തൊഴുതു പ്രാര്‍ത്ഥിക്കുകയും മുടുക്കുത്തി പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്യും..

അവരുടെ ഭക്തിയുടെ ഭാഗമായിട്ടാണ് വിശ്വാസികള്‍ ഇങ്ങനെ ചെയ്യാറ്...എന്നാല്‍ ആരതി മുഴക്കുമ്പോള്‍ ക്ഷേത്ര നടയില്‍ ഒരു ആട് മുട്ടുകുത്തി നിന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.. കേട്ടാല്‍ വിശ്വസിച്ചില്ലെങ്കില്‍ കണ്ടാല്‍ വിശ്വസിക്കില്ലേ...

1


ഉത്തര്‍പ്രദേശിലാണ് സംഭവം.ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ഒരു ആരാധനാലയത്തിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ആടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഞായറാഴ്ച ഡേവിഡ് ജോണ്‍സണ്‍ എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കാണ്‍പൂര്‍ ജില്ലയിലെ ബാബ ആനന്ദേശ്വര്‍ ക്ഷേത്രത്തില്‍ വെച്ച് ഭക്തരിലൊരാള്‍ ഈ ക്ലിപ്പ് പകര്‍ത്തിയതായി ആണ് അടിക്കുറിപ്പില്‍ ജോണ്‍സണ്‍ പറഞ്ഞിട്ടുള്ളത്.

2

ആരതി മുഴക്കുമ്പോള്‍ ഭക്തര്‍ കൂപ്പുകൈകളോടെ പ്രാര്‍ത്ഥിക്കുന്നതും ആട് നടയില്‍ മുട്ടുകള്‍ കുത്തിനില്‍ക്കുന്നതും കാണാം. പുരോഹിതന്മാര്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ മറ്റ് ഭക്തരെപ്പോലെ ആട് നിശബ്ദമായി നിന്ന് മുട്ടുകുത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബഹളമുണ്ടാക്കാതെ, തല താഴ്ത്തിയാണ് ആട് മുട്ടുകുത്തി നില്‍ക്കുന്നത്.

4

'കാണ്‍പൂരിലെ പരമാത് ക്ഷേത്രത്തില്‍ നിന്ന് വിശ്വാസത്തിന്റെ ഒരു അത്ഭുതകരമായ ചിത്രം മുന്നിലെത്തി, അവിടെ ഒരു ആട് ബാബ ആനന്ദേശ്വരന്റെ ആരതിയില്‍ മുട്ടുകുത്തി നില്‍ക്കുന്നതായി കാണപ്പെട്ടു.' എന്നാണ് പോസ്റ്റ് പങ്കിട്ട് ജോണ്‍സണ്‍ എഴുതിയത്..

4

ബാബ ആനന്ദേശ്വര ക്ഷേത്രം, ഗംഗാ നദിയുടെ തീരത്തുള്ള, ഹിന്ദു ദൈവമായ ശിവപ്രതിഷ്ഠിച്ചിട്ടുള്ള, അറിയപ്പെടുന്ന പുരാതന ക്ഷേത്രമാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ നിരവധിപേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ എഴുതിയിരിക്കുന്നത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+