Viral VIdeo: പിണക്കം മാറാത്ത ടീച്ചര്‍ക്ക് കവിളത്ത് രണ്ടുമ്മ; വൈറലായി ടീച്ചറും കുട്ടിയും
പിണങ്ങി നില്‍ക്കുന്ന ടീച്ചറെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മിടുക്കന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അടുത്തെങ്ങാനും ഇത്രയും ക്യൂട്ട് ആയ വീഡിയോ വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. വികൃതിക്കാരനാണ് ഈ മിടുക്കന്‍ .
ക്ലാസില്‍ ബഹളം വെച്ച് പ്രശ്‌നമാക്കിയതിനാണ് ടീച്ചര്‍ മിണ്ടാതിരിക്കുന്നത്. ടീച്ചര്‍ മിണ്ടാതിരുന്നപ്പോള്‍ നമ്മുടെ കഥാനായകന് ശരിക്കും വിഷമമായി. പിന്നെ ടീച്ചറെ മിണ്ടിപ്പിക്കാനുള്ള ശ്രമമായി. ചെയ്ത തെറ്റിന് ടീച്ചറോട് കുട്ടി പലതവണ മാപ്പ് പറയുന്നത് വീഡിയോയില്‍ കാണാം.

തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ടീച്ചറോട് വാഗ്ദാനം ചെയ്യുന്നതും കാണാം. എന്നാല്‍ ടീച്ചറുണ്ടോ മിണ്ടുന്നു. ഗൗരവം പിടിച്ച് ഇരുന്നു. എന്താ ടീച്ചറെ മിണ്ടിപ്പിച്ചേ അടങ്ങൂവെന്ന മിടുക്കനും. ഒടുവില്‍ അവനൊരു പൊടിക്കൈ പ്രയോഗിച്ചു. ഇതോടെ ടീച്ചറുടെ ദേഷ്യവും മാറി. നിരവധിപേരാണ് ഈ ക്യൂട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എത്ര പറഞ്ഞിട്ടും നിങ്ങള്‍ അനുസരിക്കുന്നില്ല, വീണ്ടും വികൃതി കാട്ടുന്നു എന്നൊക്കെയാണ് ടീച്ചര്‍ പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ കുട്ടിക്ക് സങ്കടമാകുന്നു. ഇനി അത് ചെയ്യില്ല മാഡം എന്ന് കുഞ്ഞ് പറയുന്നു. ടീച്ചറുടെ പിണക്കം മാറ്റാന്‍ ഒടുവില്‍ അവന്‍ ടീച്ചര്‍ക്ക് ഉമ്മ കൊടുക്കുകയാണ്. ഇതോടെ ടീച്ചറും വാത്സല്യത്തോടെ കുട്ടിക്ക് ഉമ്മ നല്‍കുന്നു.

ട്വിറ്ററില്‍, വീഡിയോ 282,000-ലധികം കാഴ്ചകളും 16,000-ലധികം ലൈക്കുകളും നേടി. ഇത്ര ക്യൂട്ട് ആയ വീഡിയോ അടുത്തൊന്നും കണ്ടിട്ടേയില്ല, ഇനി വികൃതി കാണിച്ച് ടീച്ചറെ വിഷമിപ്പിക്കല്ലേ.. എന്ത് രസമാണ് ഇപ്പോഴത്തെ കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം, ഇതിലും വലിയ ക്യൂട്ട് സോറി കേട്ടിട്ടില്ല എന്നിങ്ങനെ ആണ് കമന്റുകള്‍....കുട്ടിയുടെ പേരോ ടീച്ചറുടെ പേരോ..സ്കൂളിന്റെ പേരോ ഇതുവരെ വ്യക്തം ആയിട്ടില്ല.

അതേസമയം, ഈ വര്‍ഷമാദ്യം മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രെന്റ് സൃഷ്ടിച്ചിരുന്നു. വേനല്‍ക്കാല ക്യാമ്പിന്റെ അവസാന ദിവസം ഡല്‍ഹിയിലെ സ്‌കൂള്‍ അധ്യാപിക വിദ്യാര്‍ത്ഥികളുമായി നൃത്തം ചെയ്യുന്നതായിരുന്നു ആ വീഡിയോ. ഒരു ക്ലാസ് മുറിക്കുള്ളില്‍ ചിത്രീകരിച്ച ക്ലിപ്പ്, കിസ്മത്ത് എന്ന സിനിമയിലെ നിത്യഹരിത ഗാനമായ കജ്ര മൊഹബത്ത് വാല എന്ന പാട്ടിനൊപ്പം ആയിരുന്നു ഡാന്‍സ്
വൈറൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക











Click it and Unblock the Notifications