മുട്ട ഓംലറ്റിലേക്ക് നല്ല തണുത്ത മാമ്പഴ ജ്യൂസ്, ഇളക്കി മിക്സാക്കിയാൽ ഐറ്റം റെഡി; വൈറൽ വീഡിയോ
ചക്ക സീസൺ ആയാൽ ചക്ക കൊണ്ടുള്ള പല പല വിഭവങ്ങൾ, മാമ്പഴക്കാലമായാൽ മാങ്ങ കൊണ്ടുള്ള പല പരീക്ഷണങ്ങൾ ഇതൊക്കെ വളരെ സാധാരണമാണ്. ചക്ക ഷേയ്ക്ക് മുതൽ ചക്കക്കുരു പായസം വരെ വച്ചവരാണ് നമ്മൾ. എന്നാൽ ഇനി പറയാൻ പോകുന്നത് കുറച്ച് കടന്നകൈയ്യാണ്.
ചക്കയല്ല, മാങ്ങയാണ് ഇവിടെ താരം, മാംഗോ ജ്യൂസ്, പുഡിംഗ്, ഷേയ്ക്ക്, പുളിശ്ശേരി എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ മാങ്ങ ലവെച്ച് നടത്തിയവരാണ് നമ്മളൊക്കെ..എന്നാൽ മാംഗോ ജ്യൂസ് കൊണ്ട് ഈ മനുഷ്യൻ ചെയ്ത കാര്യം കണ്ടാൽ നിങ്ങൾ അതെങ്ങനെ സഹിക്കുമെന്നാണ് ചോദ്യം. സംഭവം എന്താണെന്ന് വിശദമായി തന്നെ അറിയാം.

ഓംലെറ്റ് ഇഷ്ടമല്ലാത്തവരുണ്ടോ? നല്ല മൊരിഞ്ഞ ഓംലെറ്റ്, അതുപോല തെന്നെ പഴുത്ത മാങ്ങ കഷ്ണം കാണുമ്പോൾ അതൊന്നു തിന്നാൻ ഇഷ്ടമല്ലാത്തവരുണ്ടോ..അല്ലെങ്കിൽ നല്ല തണുത്ത മാമ്പഴ ജ്യൂസ് കുടിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടോ? മുട്ട ഇഷ്ടപ്പെടുന്നവരും മാങ്ങ ഇഷ്ടപ്പെടുന്നവരുമൊക്കെ ഉണ്ടാവും.എന്നാൽ ഇവരുടെ കോമ്പോ വന്നാലോ..അതെ മാമ്പഴം കൊണ്ട് ഓലെറ്റ്. അത് കഴിക്കുന്നത് നിങ്ങൾക്ക് സങ്കല്പിക്കാനാവുമോ അല്ല അത് കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക.
ഇനി, യഥാർത്ഥത്തിൽ മാംഗോ ഓംലറ്റ് എന്നൊരു വിഭവമുണ്ടെന്ന് പറഞ്ഞാലോ? അതെ, ഈ ഐറ്റമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമ.. വീഡിയോയിൽ, തെരുവ് കച്ചവടക്കാരൻ, ആദ്യം, മുട്ട പൊട്ടിച്ച് പാനിലേക്ക് ഒഴിക്കുന്നു. അടുത്തതായി, ?ഇയാൾ രണ്ട് മുട്ടയുടെ മഞ്ഞക്കരു എടുത്ത് താവയിൽ മുളകും ഉള്ളിയും ചേർത്ത് ചതച്ചെടുക്കാൻ തുടങ്ങുന്നു. ഒരു കുപ്പി മാസാ അതിൽ ചേർത്ത് കുറച്ച് മിനിറ്റ് വേവിക്കുന്നത് വരെ ഇളക്കുന്നു.
കാണാൻ നല്ല ഭംഗി ഒക്കെ ഉണ്ട്. അടുത്തതായി മുട്ടയുടെ വെള്ള ഇതാ വരുന്നു. ഉപ്പ്, മറ്റ് മസാലകൾ എന്നിവയ്‌ക്കൊപ്പം ആ വ്യക്തി മറ്റൊരു കുപ്പി മാംഗോ ജ്യൂസ് അതിൽ ചേർക്കുന്നു. ഇയാൾ പിന്നീട് മഞ്ഞക്കരു, മുട്ട വെള്ള മിശ്രിതങ്ങൾ ഉപയോഗിച്ച് വറുത്ത മുട്ടകൾ മുകളിൽ ഇടുന്നു. വിളമ്പുന്നതിന് മുമ്പ്, മാംഗോ ജ്യൂസ് പോരാ എന്ന മട്ടിൽ, ചീസ് അതിലേക്ക് ചേർക്കുന്നു.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:


Click it and Unblock the Notifications