'ഇതാര് പുതിയ ഗേള്‍ഫ്രണ്ടോ', 12 അടി നീളമുള്ള രാജവെമ്പാലയെ ചുംബിച്ചു, യുവാവിന് സംഭവിച്ചത്
ചിലര്‍ക്ക് ഏറ്റവും കൂടുതല്‍ പേടിയുള്ള ജീവി എതാണെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയും അത് പാമ്പാണെന്ന്. പാമ്പുകള്‍ അടുത്തുകൂടെ പോയാല്‍ തന്നെ ചിലര്‍ പേടിച്ചുവിറയ്ക്കും. അതുപോലെ തന്നെയാണ് ഇത്തരം പാമ്പുകളുടെ വീഡിയോകളും മറ്റും എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ കൗതുകത്തോടെയാണ് ഇത്തരം വീഡിയോകള്‍ ആളുകള്‍ സോഷ്യല്‍ മീഡിയ വഴി കാണുന്നത്.
ഇന്ന് പാമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും ഭീകരന്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. രാജവെമ്പാല. രാജവെമ്പാലയുടെ ഒരു കടിയേറ്റാല്‍ മരണം ഉറപ്പാണ്. അങ്ങനെയിരിക്കെ രാജവെമ്പാലയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 12 അടിയോളം നീളമുള്ള ഒരു രാജവെമ്പാലയെ യുവാവ് ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഒരു നദിക്കരയില്‍ വളരെ കൂളായി ഇരുന്ന് വീഡിയോയ്ക്ക് പോസ് ചെയ്തുകൊണ്ടാണ് ഇയാള്‍ പാമ്പിനെ ചുംബിക്കുന്നത്. വീഡിയോ എടുക്കുന്ന സമയത്ത് പാമ്പ് ക്യാമറയ്ക്ക് നേരെ ചീറ്റുന്നത് കാണാം. എന്നാല്‍ പിന്നീട് നിക്ക് എന്ന യുവാവ് പറയുന്നത് അനുസരിക്കുന്ന പോലെയാണ് പാമ്പ് ചെയ്യുന്നത്. ശാന്തമായി നില്‍ക്കുന്ന പാമ്പിന്റെ തലഭാഗത്ത് നിക്ക് മനോഹരമായി ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
പാമ്പ് യാതൊരു പ്രകോപനവും കൂടാതെ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാമ്പ് പിടിത്തത്തില്‍ വിദഗ്ദനാണ് നിക്കെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാക്കേണ്ടത്. ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് കണ്ടാലും നമുക്ക് അക്കാര്യത്തെ കുറിച്ച് മനസിലാകും. പാമ്പ് പിടിക്കുന്നതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകളും ചിത്രങ്ങളും നിക്ക് പങ്കുവച്ചിട്ടുണ്ട്.
12 അടി നീളമുള്ള രാജവെമ്പാലയെ നിങ്ങള്‍ ചുംബിക്കുമോ എന്ന അടിക്കുറിപ്പോടെയാണ് നിക്ക് വീഡിയോ പങ്കുവച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയത്. രാജവെമ്പാല നിങ്ങളുടെ പുതിയ ഗേള്‍ ഫ്രണ്ടാണോ തുടങ്ങിയ ചോദ്യങ്ങളാണ് ആളുകള്‍ കമന്റിലൂടെ ചോദിക്കുന്നത്. നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു, ആ പാമ്പ് ഒന്നു തിരിഞ്ഞുകൊത്തിയാല്‍ കാണാമായിരുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്.












Click it and Unblock the Notifications