Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധൈര്യം സമ്മതിച്ചിരിക്കുന്നു', കണ്ടാമൃഗത്തെ ചുംബിക്കുന്ന യുവതി; വൈറല്‍ വീഡിയോ

കൗതുകമുണര്‍ത്തുന്ന വീഡിയോ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രത്യേകിച്ച് കുട്ടികളുടെയും മൃഗങ്ങളുടെയുമൊക്കെ. എന്താണെന്നറിയില്ല സോഷ്യല്‍ മീഡിയയില്‍ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടി ഇത്തരം വീഡിയോകള്‍ സെര്‍ച്ച് ചെയ്്ത് കാണാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അത്തരമൊരു വീഡിയോയാണ് വൈറലാകുന്നത്.

1

ഒരു യുവതിയും കണ്ടാമൃഗവുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. വീഡിയോയില്‍ യുവതി കണ്ടാമൃഗത്തിന്റെ അടുത്താണ് യുവതി നില്‍ക്കുന്നത്. അതിന് കൊടുക്കാനുള്ള ഭക്ഷണവും യുവതിയുടെ കയ്യിലുണ്ട്. ശരിക്കും എല്ലാവരെയും പേടിപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ് ഈ വീഡിയോ.

2

ഭക്ഷണം കൊടുക്കുന്നതിന് മുമ്പ് യുവതി കണ്ടാമൃഗത്തെ ചുംബിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. എന്നാല്‍ കണ്ടാമൃഗം തല മാറ്റുന്നതാണ് കാണുന്നത്. ഈ സമയത്ത് യുവതി ചെറിയ പരിഭവം കാണിച്ചപ്പോള്‍ കണ്ടാമൃഗം യുവതിയുടെ അടുത്തേക്ക് ചാഞ്ഞു.

3

പിന്നാലെ തന്നെ യുവതി അതിനെ ചുംബിക്കുകയും ചെയ്തു. അതിന് ശേഷം ഭക്ഷണം കൊടുത്ത് അതിനെ ഒന്നു കൊഞ്ചിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടത്. കണ്ടാമൃഗത്തിന്റെ ശാന്തമായ പ്രവൃത്തിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഈ വീഡിയോ എത്ര കണ്ടാലും മതിയാകില്ല.

4

@rhino-lover എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. റെനോ ലവ് എന്ന ക്യാപ്ഷനും ഈ വീഡിയോയ്ക്ക് താഴെ നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ഒട്ടേറ പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. എന്താലായലും കാണാന്‍ മനോഹരമായ വീഡിയോ എന്ന് തന്നെ വേണം പറയാന്‍.

5

ഇതാദ്യമലായല്ല ഇത്തരം മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ആന ഒരു കുട്ടികളുടെ പാര്‍ക്കില്‍ കയറി കളിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ആന വളരെ സൗമ്യമായി കുട്ടികളുടെ ഊഞ്ഞാലില്‍ കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

6

ആനകള്‍ ഊഞ്ഞാലാട്ടങ്ങള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, പിന്നിലെ കാലുകൊണ്ട് കളിയായി അവ ചവിട്ടുന്നു. ഗുവാഹത്തിയിലെ നരേംഗി ആര്‍മി കന്റോണ്‍മെന്റിനുള്ളിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നരേംഗി ആര്‍മി കന്റോണ്‍മെന്റ് പ്രദേശത്ത് കാട്ടാനക്കൂട്ടം വഴിതെറ്റി ഹൈവേകളില്‍ ഇറങ്ങുന്നതും പതിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+